മാസ്സായി ടോവിനോയും മാസിന്റെ ബോസ്സായി ധനുഷും; മാരി 2 ട്രെയിലറിന് കിടിലൻ പ്രതികരണം..!

Advertisement

ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമായ മാരി 2 ന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. ബാലാജി മോഹൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് ആണ് വില്ലൻ ആയി എത്തുന്നത്. വണ്ടർ ബാർ സിനിമയുടെ ബാനറിൽ ധനുഷ് തന്നെ നിർമ്മിച്ച ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ് ആണ് വിതരണം ചെയ്യുക. ഈ വരുന്ന ഡിസംബർ ഇരുപത്തിയൊന്നിന് ലോകമെമ്പാടും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രേമത്തിലൂടെ പ്രശസ്തയായ സായി പല്ലവി ആണ്. ഇപ്പോൾ ഈ ചിത്രത്തിന്റെ ട്രെയിലറിന് കിടിലൻ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. മാസ്സ് വില്ലനായി ടോവിനോ എത്തുമ്പോൾ അതിലും മാസ്സ് ആയാണ് നായകനായ ധനുഷ് എത്തുന്നത്.

Advertisement

കിടിലൻ ഡയലോഗും സംഘട്ടനവും പാട്ടുകളും നൃത്തവും കോമെടിയും എല്ലാം നിറഞ്ഞ ഒരു ചിത്രം ആയിരിക്കും മാരി 2 എന്ന സൂചനയാണ് ട്രൈലെർ നമ്മുക്ക് തരുന്നത്. ടോവിനോ അഭിനയിച്ച രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് സായി പല്ലവി അഭിനയിക്കുന്നത്. അരാത് ആനന്ദി എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. വരലക്ഷ്മി ശരത് കുമാർ, കൃഷ്ണ കുലശേഖരൻ, വിദ്യ പ്രദീപ്, റോബോ ശങ്കർ, കല്ലൂരി വിനോദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയും ദൃശ്യങ്ങൾ നൽകിയത് ഓം പ്രകാശും ആണ്. ബാലാജി മോഹൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

Advertisement

Press ESC to close