കബാലിക്ക് ശേഷം സൗത്ത് ഇന്ത്യയിലെ സിനിമ സ്നേഹികൾ കാത്തിരുന്ന രജനികാന്ത് ചിത്രമായിരുന്നു ‘കാലാ ‘ . കബാലിയിലെ സംവിധായകൻ പാ രഞ്ജിത് തന്നെയാണ് കാലായും സംവിധാനം ചെയ്തിരിക്കുന്നത്. ഹുമ ഖുറേഷി , സമുത്രകനി തുടങ്ങിവർ പ്രധാന വേഷത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം നിർമ്മിച്ചിരിക്കുന്നത് രജനികാന്തിന്റെ മരുമകൻ കൂടിയായ ധനുഷാണ്. കബാലിയുടെ ഹൈപ്പൊന്നും ചിത്രത്തിന് ഇന്ത്യയിൽ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. അതുപോലെ കാവേരി നദീജല പ്രശ്നം മൂലം പല സ്ഥലങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നില്ല.കർണാടകയിൽ ചിത്രത്തിന്റെ റീലീസിന് നിയന്ത്രണം വരുത്തിയത് കളക്ഷനെ ബാധിച്ചിട്ടുണ്ട്.
കാലായുടെ ആദ്യ ദിന കളക്ഷൻ പുറത്തു വന്നത് അനുസരിച്ചു കബാലിയുടെ അടുത്തു പോലും എത്താൻ സാധിച്ചില്ല. തമിഴ് നാട്ടിൽ കാലയുടെ കളക്ഷൻ വെറും 17 കോടി മാത്രമാണ് , രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും , സ്റ്റർലൈറ്റ് പ്രക്ഷോഭ വിരുദ്ധ പ്രസ്താവന നടത്തിയതും ആളുകളെ ചിത്രത്തെ തീയറ്ററിൽ പോയി സമീപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു എന്നും വാദമുണ്ട്. ആന്ധ്രയിൽ നിന്ന് 7 കോടിയും കേരളത്തിൽ നിന്ന് 3 കോടിലധികം ചിത്രം സ്വന്തമാക്കി , ഇന്ത്യയിലെ ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 6 കോടിയിലധികവും വിദേശ രാജ്യങ്ങളിൽ നിന്ന് 17 കോടിയും സ്വന്തമാക്കി ആകെ മൊത്തം ആദ്യ ദിനം 51 കോടി മാത്രമാണ് കാലായ്ക്ക് നേടാൻ സാധിച്ചിരുന്നുള്ള എന്നാൽ രജനികാന്ത് ചിത്രം കബാലി ആദ്യം 87 കോടിയിലധികം സ്വന്തമാക്കി. ബുക്കിംഗ് സ്റ്റാസ്റ്റസ് വളരെ കുറവായതിനാൽ വലിയ തോതിൽ കളക്ഷൻ വർദ്ധനവും പ്രതീക്ഷിക്കാനാവില്ല