ദുൽഖർ സൽമാൻ തകർത്തഭിനയിച്ച ‘മഹാനടി’ യിലെ ഡിലിറ്റഡ് സീൻ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നു..

Advertisement

സൗത്ത് ഇന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും വിസ്മയം തീർത്ത സിനിമയാണ് ‘മഹാനടി’. സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ കീർത്തി സുരേഷായിരുന്നു നായിക , ജമിനി ഗണേശനായി ദുൽഖർ സൽമാനും മികച്ച പ്രകടനം കാഴ്ചവെച്ചു.കീർത്തി സുരേഷിന്റെ പ്രകടനത്തിന് എല്ലാ ഭാഷകളിൽ നിന്നുമായി അഭിനന്ദനപ്രവാഹമായിരുന്നു. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്തത്. വിദേശ രാജ്യങ്ങളിൽ ചിത്രം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കി.

Advertisement

മഹാനടിയിലെ ഡിലിറ്റഡ് സീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ജമിനി ഗണേശൻ തന്റെ മൂന്ന് ഭാര്യമാരെയും മക്കളെയും ഒരേ സ്ഥലത് കണ്ടുമുട്ടുന്ന രംഗമാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത്. സിനിമയുടെ ദൈർക്യം വളരെ കൂടുതൽ ആയതിനാൽ വെട്ടിയ മാറ്റിയ രംഗം വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റി. സമാന്ത , വിജയ് ദേവരകൊണ്ട , ബാനുപ്രിയ , രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡാനി സാഞ്ചെസാണ്. ചിത്രം നിറഞ്ഞ സദസ്സിൽ ആന്ധ്രാ – തെലുങ്കാന ഭാഗത്ത് പ്രദർശനം തുടരുന്നുണ്ട് .

Advertisement

Press ESC to close