ഇങ്ങനെയൊരു ക്ളൈമാക്സ് മലയാള സിനിമാ ചരിത്രത്തിലാദ്യം; വമ്പൻ റിലീസുമായി ഇരട്ട ഗൾഫിലേക്കും

Advertisement

ജോജു ജോർജിനെ നായകനാക്കി നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഇപ്പോൾ വലിയ ചർച്ചയായി നിൽക്കുന്ന ഒന്നാണ്. സംവിധായകനും, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും ചേർന്ന് രചിച്ച ഈ ചിത്രം ജോജു ആദ്യമായി ഇരട്ട വേഷത്തിലെത്തിയ ചിത്രമാണ്. ഇതിന്റെ പ്രമേയവും അവതരണ ശൈലിയും ജോജു ജോർജിന്റെ ഗംഭീര പ്രകടനവും കയ്യടി നേടുന്നുണ്ടെങ്കിലും, ഈ ചിത്രം ചർച്ചയായി മാറുന്നത് ഇതിന്റെ ഞെട്ടിക്കുന്ന ക്ളൈമാക്സ് കൊണ്ടാണ്. ഇത്തരമൊരു ക്ളൈമാക്സ് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ആ ക്ളൈമാക്സിൽ ഓരോ പ്രേക്ഷകനും അനുഭവപ്പെടുന്ന ഞെട്ടലും അമ്പരപ്പും വൈകാരിക തീവ്രതയും പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാണെന്നും ഈ ചിത്രം കണ്ട ഓരോ പ്രേക്ഷകനും നിരൂപകരും പറയുന്നുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ വൈകാരികമായ യാത്ര പ്രേക്ഷകരെയും സ്വാധീനിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്.

കേരളത്തിൽ മികച്ച വിജയം നേടി മുന്നേറുന്ന ഈ ചിത്രം ഗൾഫിലും റിലീസ് ചെയ്യുകയാണ്. ഗൾഫിലും മികച്ച റിലീസാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലാണ് ഇരട്ട റിലീസ് ചെയ്യുന്നത്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ജലി, ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close