ഇരട്ടിയാകുന്ന പ്രേക്ഷകർ, ഇരട്ടിയാകുന്ന കയ്യടി; വമ്പൻ ഹിറ്റിലേക്ക് ഇരട്ട

Advertisement

ജോജു ജോർജ് എന്ന നടന്റെ ഗംഭീര പ്രകടനം കൊണ്ടും, ഇതുവരെ മലയാള സിനിമാ പ്രേക്ഷകർ കാണാത്ത ഒരു കഥ കൊണ്ടും മഹാവിജയത്തിലേക്കു കുതിക്കുകയാണ് നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ട. ഒരിക്കൽ കൂടി തന്റെ പ്രകടനവ് മികവ് കൊണ്ട് മലയാള സിനിമയിലെ തന്റെ മാത്രമായ ഒരിടം അരക്കിട്ടുറപ്പിക്കുകയാണ് ജോജു എന്ന നടൻ. ജോസഫിലും പൊറിഞ്ചു മറിയം ജോസിലുമെല്ലാം തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ജോജു ജോർജ്, ഈ ചിത്രത്തിലൂടെ അഭിനയ മികവിന്റെ പുതിയ ഉയരങ്ങളാണ് താണ്ടുന്നത്. ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നീ കഥാപാത്രങ്ങളായി ഈ നടൻ കാഴ്ച വെക്കുന്നത് വാക്കുകൾക്കപ്പുറമുള്ള പ്രകടനമാണ്. രോഹിത് എന്ന നവാഗത സംവിധായകന് ഇരട്ടയുടെ ഈ മഹാവിജയം ഒരു വലിയ ബാധ്യത കൂടി സമ്മാനിക്കുന്നുണ്ട്. കാരണം ഇനി ഈ പ്രതിഭയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്, ഇതിലും വ്യത്യസ്തമായ ഒരു കഥയും, ഇരട്ടയിൽ നമ്മൾ കണ്ടതിനേക്കാളും മുകളിൽ നിൽക്കുന്ന ഒരു ക്ളൈമാക്സുമായിരിക്കും.

തീർത്തും അപ്രതീക്ഷിതമായ, ഞെട്ടിക്കുന്ന ഒരു ക്ളൈമാക്സ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇതിന്റെ രചനയും സംവിധാനവും അത്രയും ഗംഭീരമായി വന്നത് കൊണ്ടാണ്, ചിത്രം കഴിഞ്ഞു പുറത്തിറങ്ങുന്ന ഓരോ പ്രേക്ഷകന്റെ മനസ്സിലും ഇതിലെ കഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്നതും, അവർ സഞ്ചരിച്ച വൈകാരിക തീവ്രമായ യാത്രയുടെ ഭാഗമാണ് തങ്ങളെന്ന് പ്രേക്ഷകന് തോന്നുന്നതും. യുവാക്കളും കുടുംബ പ്രേക്ഷകരും ഒരേപോലെ സ്വീകരിക്കുന്ന ഈ ചിത്രത്തിന് ദിനം പ്രതി ജനത്തിരക്കേറി വരികയാണ്. ചിത്രം കഴിയുമ്പോൾ ലഭിക്കുന്ന കാതടപ്പിക്കുന്ന കരഘോഷം നമ്മുക്ക് കാണിച്ചു തരുന്നത് ജനങ്ങൾ ഇരട്ടക്ക് കൊടുക്കുന്ന മനസ്സ് നിറഞ്ഞ അംഗീകാരമാണ്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും സംവിധായകൻ രോഹിതും ചേർന്നാണ് രചിച്ചത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close