മേളയുടെ ഉദ്ഘാടകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ; തന്റെ സിനിമ പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

Advertisement

കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ, ഇന്ന് മുതൽ ആരംഭിക്കാനിരിക്കെ പുതിയ വിവാദം. ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന, കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ച അടൂർ ഗോപാലകൃഷ്ണനാണ് മേളയുടെ ഉത്‌ഘാടകൻ എന്നത് കൊണ്ട്, തന്റെ ചിത്രം ഈ മേളയിൽ നിന്ന് പിൻവലിക്കുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ട് സംവിധായകൻ ജിയോ ബേബി രംഗത്ത് വന്നിരിക്കുകയാണ്. ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റ് എന്ന ചിത്രമാണ് ഈ കാരണം കൊണ്ട് പിൻവലിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് അടൂര്‍ സ്വീകരിക്കുന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

താൻ ചിത്രം പിൻവലിക്കാനുള്ള കാരണം ജിയോ ബേബി തന്റെഫേസ്ബുക് പേജിലെ കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ, “ഫ്രീഡം ഫൈറ്റ് സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ ഹാപ്പിനസ് ഇന്റര്‍നാഷ്ണല്‍ ഫിലിമില്‍ നിന്നും നിന്നും ഞങ്ങള്‍ പിന്‍വലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങള്‍ നേരിടുന്ന, കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നത്.സര്‍ക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം ആവശ്യപ്പെടുന്നു. എന്ന്, നിര്‍മാതാക്കള്‍ സംവിധായകര്‍..”.കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങളാണ് ഈ ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close