അനുപമ പരമേശ്വരന്റെ പുതിയ തെലുങ്ക് ചിത്രം; 18 പേജെസിന്റെ ട്രൈലെർ കാണാം

Advertisement

പ്രേമം എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യ മുഴുവൻ പ്രശസ്തയായ നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളിൽ തിളങ്ങിയ അനുപമയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാര്‍ത്തികേയ 2 എന്ന വമ്പൻ ഹിറ്റിന് ശേഷം നിഖില്‍ സിദ്ധാര്‍ഥയും അനുപമ പരമേശ്വരനും ഒന്നിക്കുന്ന 18 പേജെസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. പല്‍നാട്ടി സൂര്യ പ്രതാപ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തും. സെൻസറിങ് പൂർത്തിയാക്കിയ ഈ ചിത്രത്തിന് കട്ടുകളൊന്നുമില്ലാതെ യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സുകുമാർ കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബണ്ണി വാസും, ഈ ചിത്രം അവതരിപ്പിക്കുന്നത് അല്ലു അരവിന്ദിന്റെ ഗീത ആര്ട്ട്സുമാണ്. ജി എ 2 പിക്ചർസ്, സുകുമാർ റൈറ്റിംഗ്സ് എന്നീ ബാനറുകളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളി സംഗീത സംവിധായകൻ ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എ വസന്താണ്. നവീൻ നൂലി എഡിറ്റിംഗ് നിർവഹിച്ച ഈ സിനിമ, വരുന്ന ഡിസംബർ ഇരുപത്തിമൂന്നിനാണ് റിലീസ് ചെയ്യുന്നത്. ഇത് കൂടാതെ അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ബട്ടര്‍ഫ്ലൈ എന്ന ചിത്രവും ഈ മാസം റിലീസ് ചെയ്യുന്നുണ്ട്. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒടിടി റിലീസായി ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഡിസംബര്‍ 29ന് റിലീസ് ചെയ്യും. ഒരുപിടി തമിഴ്- തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലാണിപ്പോൾ അനുപമ പരമേശ്വരൻ. ജയം രവി നായകനായ സൈറൺ ആണ് അനുപമ പ്രധാന വേഷം ചെയ്ത് പുറത്ത് വരാനുള്ള തമിഴ് ചിത്രം.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close