കെജിഎഫ് സംവിധായകന്റെ സലാറിൽ പ്രഭാസ് നായകനും ഞാൻ വില്ലനുമല്ല: പൃഥ്വിരാജ് സുകുമാരൻ

Advertisement

സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. ഡിസംബർ 22 റീലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ തന്റെ പാൻ ഇന്ത്യൻ ചിത്രമായ സലാറിനെ കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി. കെജിഎഫ് സീരിസിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂളിൽ താൻ ജോയിൻ ചെയ്യുക ഈ വരുന്ന ജനുവരിയിൽ ആയിരിക്കുമെന്നും, അതിന് ശേഷം താനും പ്രഭാസും മാത്രം ഉൾപ്പെടുന്ന ഷൂട്ട് ഒരാഴ്ച ഇറ്റലിയിൽ നടക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ഇതിൽ പ്രഭാസ് നായകനും താൻ വില്ലനും എന്ന രീതിയിലല്ല കഥാപാത്രങ്ങളെ സംവിധായകൻ ഒരുക്കിയിരിക്കുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

അത് ചിത്രം കാണുമ്പോൾ മനസ്സിലാവുമെന്നും പൃഥ്വിരാജ് പറയുന്നു. സലാറിലെ കുറെ സീനുകൾ താൻ കണ്ടെന്നും അത് ഗംഭീരമായിട്ടുണ്ട് എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. കെ ജി എഫ് സീരീസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നത്. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരും വേഷമിടുന്ന ഈ ചിത്രം 2023 സെപ്റ്റംബർ റിലീസ് ആയാണ് എത്തുക. അതിന് മുമ്പ് തന്നെ പ്രഭാസ് നായകനായ ആദി പുരുഷ് എന്ന ചിത്രവും റീലീസ് ചെയ്യും. അടുത്ത വർഷം വിലായത്ത് ബുദ്ധ, ബ്ലെസ്സി ഒരുക്കിയ ആട് ജീവിതം, പ്രഭാസ്- പ്രശാന്ത് നീൽ ടീമിന്റെ സലാർ എന്നിവയാണ് പൃഥ്വിരാജ് സുകുമാരന്റെ പ്രധാന റിലീസുകൾ. മോഹൻലാൽ നായകനായ എംപുരാൻ അടുത്ത വർഷമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close