ഞെട്ടിക്കുന്ന മേക്കോവറിൽ ആസിഫ് അലി; ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ലെവൽ ക്രോസ് ഫസ്റ്റ് ലുക്ക് എത്തി

Advertisement

മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലെവൽ ക്രോസ്. ആസിഫ് അലി, അമല പോൾ, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ജീത്തു ജോസഫിന്റെ സംവിധാന സഹായിമാരിൽ ഒരാളായ അർഫാസ് അയൂബ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലി ഞെട്ടിക്കുന്ന മേക്കോവറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നു കഴിഞ്ഞു. നടന്‍ ആദം അയൂബിന്റെ മകനാണ് ഇതിന്റെ സംവിധായകനായ അർഫാസ്. ജീത്തുവുമൊന്നിച്ച് ദൃശ്യം 2 , റാം, ദൃശ്യം 2ന്റെ തെലുങ്ക് റീമേക്ക് എന്നിവകളിൽ ചീഫ് അസോസിയേറ്റായി ജോലി ചെയ്തിട്ടുള്ള അർഫാസ് തന്നെയാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെയും അസ്സോസിയേറ്റ് ഡയറക്ടർ. ട്വൽത് മാന്‍, കൂമൻ എന്നീ ചിത്രങ്ങളിലും അർഫാസ് ജീത്തുവിനൊപ്പം ജോലി ചെയ്തിട്ടുണ്ട്.

രമേശ്‌ പിള്ളയും സുധൻ സുന്ദരവും ചേർന്ന് പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിലാണ് ലെവൽ ക്രോസ് നിർമ്മിച്ചിരിക്കുന്നത്. അപ്പു പ്രഭാകർ ചായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ ആണ്. ആദം അയൂബ് സംഭാഷണം ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനെർ പ്രേം നവാസ് ആണ്. ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. വളരെ പരുക്കനായ കാണപ്പെടുന്ന ആസിഫ് അലിയുടെ ലുക്ക് തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ആകർഷണം. മോഹൻലാൽ നായകനായ ജീത്തു ജോസഫിന്റെ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം റാം നിർമ്മിക്കുന്നതും അഭിഷേക് ഫിലിംസ് ആണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close