ബോക്സ് ഓഫീസിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി നിവിൻ പോളി; ”മലയാളി ഫ്രം ഇന്ത്യ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Advertisement

നിവിൻ പോളി – ലിസ്റ്റിൻ സ്റ്റീഫൻ – ഡിജോ ജോസ് ആന്റണി ചിത്രം “മലയാളി ഫ്രം ഇന്ത്യ ” യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘കൈമടക്കിവെച്ച ഷർട്ടിനൊപ്പം മുണ്ടുടുത്ത് സ്ലിപ്പറിട്ട് മാസ്സ് ലുക്കിൽ നിൽക്കുന്ന നിവിൻ പോളി, പല രാജ്യക്കാർക്കിടയിൽ ഇവർക്കെല്ലാം മുമ്പിൽ നിൽക്കുന്ന മലയാളിയായ ഇന്ത്യക്കാരൻ,’ കൗതുകം നിറഞ്ഞ ഈ പോസ്റ്റർ പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു.

സൂപ്പർ ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ്‌ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ അനൗൺസ്മെന്റ് വീഡിയോ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Advertisement

അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നറായി പ്രേക്ഷകരിൽ എത്തും.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഓണംറിലീസായി എത്തിയ ഹനീഫ് അഥേനി – നിവിൻ ചിത്രം രാമചന്ദ്ര ബോസ് & കോ തീയേറ്റേറുകളിൽ വമ്പൻ പരാജയിരുന്നു. ‘മലയാളി ഫ്രം ഇന്ത്യ’ലൂടെ നിവിൻ പോളിയുടെ വമ്പൻ ബോക്സ് ഓഫീസ് തിരിച്ചു വരവാണ് ആരാധകർ കാത്തിരിക്കുന്നത്

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം സുദീപ് ഇളമൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ആർട്ട്‌ ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത്‌ സാരംഗ്, മ്യൂസിക് ജെയിക്സ്  ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിന്റോ സ്റ്റീഫൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ  ഇൻ ചാർജ് അഖിൽ യെശോധരൻ, റഹീം പി എം കെ (ദുബായ്), ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ റോഷൻ ചന്ദ്ര, ഡിസൈൻ ഓൾഡ്മങ്ക്സ്, സ്റ്റിൽസ് പ്രേംലാൽ. പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ

Advertisement

Copyright © 2017 onlookersmedia.

Press ESC to close