ആവേശത്തിലാഴ്ത്തി മെഗാസ്റ്റാറും; പ്രതീക്ഷകൾ വാനോളമുയർത്തി ജയറാമിന്റെ അബ്രഹാം ഓസ്‍ലർ ട്രെയ്‌ലർ

Advertisement

കുടുംബ സദസ്സുകളുടെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെ എത്തുന്ന ക്രൈം ത്രില്ലർ ‘അബ്രഹാം ഓസ്‍ലര്‍’ ട്രെയിലർ റിലീസായി. ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിൻ്റെ അനേഷണ ഉദ്യോഗസ്ഥൻ ഡിസിപി അബ്രഹാം ഓസ്‍ലരറായി ജയറാമെത്തുന്നത്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്തുകയാണ്.

90 കളിൽ അഭിനയം കൊണ്ട് മലയാളത്തിൽ മാജിക് തീർത്ത ജയറാമിന്റെ തിരിച്ചുവരവ് കാണാൻ ഓരോ മലയാളികളും കാത്തിരിക്കുകയാണ്.

Advertisement

ട്രെയ്‍ലര്‍ എത്തിയതോടെ ജയറാം- മമ്മൂട്ടി കോമ്പിനേഷന്‍ സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പും പ്രേക്ഷകര്‍ക്കിടയില്‍ വർദ്ധിക്കുമായാണ്. മമ്മൂട്ടി അതിഥിതാരമാണെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ ട്രെയ്‍ലറിലൂടെ അക്കാര്യം ഉറപ്പിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടിയുടെ ദൃശ്യം ഇല്ലെങ്കിലും ട്രെയ്‍ലര്‍ അവസാനിക്കുന്നത് അദ്ദേഹത്തിന്‍റെ ശബ്ദത്തിലുള്ള ഡയലോഗിലൂടെയാണ്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ രൺദീർ കൃഷ്ണനാണ്. ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിർവഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹായ് പ്രവർത്തിക്കുന്നത് ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് ചെയ്യുന്നത് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ് ബി കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ് എന്നിവരാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close