പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു തിരികെ എത്തിയ ജയറാം മാനറിസം; ജയറാമിന്റെ വൻ തിരിച്ചുവരവൊരുക്കി പഞ്ചവർണ്ണതത്ത..

Advertisement

ഹാസ്യതാരം രാമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത ഇന്നലെ പുറത്തിറങ്ങി. ചിത്രത്തിൽ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. അനുശ്രീയാണ്‌ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ധർമജൻ, അശോകൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് വേഷത്തിൽ അഭിനയിക്കുന്നു. ഇന്നലെ പുറത്തിറങ്ങിയ ചിത്രം വളരെ മികച്ച പ്രതികരണമാണ് കരസ്ഥമാക്കുന്ന. ചിത്രം പ്രേക്ഷകരെ ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും ഓർത്തുവെക്കാവുന്ന കൊച്ചു ചിത്രമായി മാറിയിട്ടുണ്ട്. ചിത്രത്തിലൂടെ ജയറാം വലിയൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. സുഹൃത്തും മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ താരങ്ങളിലൊരാളായ രമേശ് പിഷാരടിയുടെ ചിത്രമായതിനാൽ തന്നെ പ്രതീക്ഷകൾ ഏറെയായിരുന്നു. ചിത്രത്തിനായി ജയറാം തന്റെ കരിയറിൽ ഇന്നോളം സ്വീകരിക്കാത്ത മേക്കോവറിൽ കൂടി എത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷ ഇരട്ടിയായി. എന്ത് തന്നെയായാലും പ്രതീക്ഷകൾ എല്ലാം കാത്തുസൂക്ഷിക്കുന്ന പ്രകടനമാണ് ജയറാം കാഴ്ചവച്ചത്.

Advertisement

മലയാളികൾക്ക് ഒരു കാലത്ത് ഏറ്റവുമധികം പ്രിയപ്പെട്ടതും പിന്നീട് സംവിധായകർക്ക് അധികമൊന്നും ഉപയോഗിക്കാൻ പറ്റാത്തതുമായ ജയറാം മാനറിസം ചിത്രത്തിൽ മികച്ച രീതിയിൽ സംവിധായകൻ ഉപയോഗിച്ചിട്ടുണ്ട്.

ചിത്രത്തിൽ ജയറാമിനൊപ്പം എത്തിയ കുഞ്ചാക്കോ ബോബനും തന്റെ വേഷം മികച്ചതാക്കി. പൊട്ടിചിരിപ്പിക്കുമ്പോൾ തന്നെ ഉള്ളിൽ ചെറിയ നൊമ്പരവും നൽകിയ കൊച്ചു ചിത്രം വിഷുക്കാലത്ത് ജയറാമിന്റെ വലിയ തിരിച്ചുവരവാണ് മാറിയിരിക്കുകയാണ്..

Advertisement

Copyright © 2017 onlookersmedia.

Press ESC to close