ആരാധകർക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാർ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന്..

Advertisement

ആരാധകർക്ക് ആവേശമാകാൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും. വിഷു സമ്മാനമായി വൈകീട്ട് 7 ന് ഫേസ്‌ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാകും പോസ്റ്റർ പുറത്തുവിടുക. ഈ വർഷം ഇറങ്ങുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ. ജോഷി, വൈശാഖ് ഉൾപ്പടെ നിരവധി സംവിധായകരുടെ കൂടെ പ്രവർത്തിച്ചു നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള ഷാജി പാടൂർ, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഗ്രേറ്റ് ഫാദർ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി എത്തിയ ചിത്രം ആരാധകരെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു. ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.

Advertisement

ഹനീഫ് അദേനി- മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നു എന്ന വാർത്ത വന്നതോടെ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു അതും ഒരു മാസ്സ് സ്റ്റൈലിഷ് ചിത്രം കൂടിയാകുമ്പോൾ പ്രതീക്ഷ വളരെ വലുതാണ്. ഇതുവരെയും ഒരു സ്റ്റിൽ പോലും പുറത്തുവരാത്ത ചിത്രത്തിന്റെ ആദ്യമായാണ് ഒരു ചിത്രം അണിയറക്കാർ പുറത്തുവിടുന്നത്.

ഗ്യാങ്‌സ്റ്റർ, ഹണീ ബീ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. കനിഹയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. ആൻസൺ പോൾ, സീനു സോഹൻ ലാൽ തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close