ജനഗണമന രണ്ടാം ഭാഗം; പേരും കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തി രചയിതാവ്

Advertisement

ഈ വർഷം മലയാളത്തിൽ വന്നു സൂപ്പർ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് ജനഗണമന. പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ അവസാനമാണ് റിലീസ് ചെയതത്. ജൂൺ ആദ്യ വാരം ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിലും വന്ന ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച അപൂർവം ചിത്രങ്ങളിലൊന്നാണ്. അമ്പതു കോടി രൂപയ്ക്കു മുകളിലാണ് ജനഗണമന നേടിയ ആഗോള കളക്ഷൻ. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്നു നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അതിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് ഈ ചിത്രം രചിച്ച ഷാരിസ് മുഹമ്മദ്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരിസ് മുഹമ്മദ് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടത്. ജനഗണമന പാര്‍ട്ട് 2 എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നും അദ്ദേഹം പറയുന്നു.

Advertisement

കഥ ഉറപ്പിച്ചിട്ടുണ്ടെന്നും, അത് ആദ്യ ഭാഗം പറയുമ്പോൾ തന്നെ പൃഥ്വിരാജ് സുകുമാരനോട് പറഞ്ഞു അദ്ദേഹം ഓകെ പറഞ്ഞ കഥയാണെന്നും ഷാരിസ് വ്യക്തമാക്കി. പക്ഷെ തിരക്കഥ മുഴുവനായും എഴുതിയിട്ടില്ല എന്ന് പറഞ്ഞ ഷാരിസ്, അതാണോ അടുത്ത സിനിമയെന്നത് ഡിജോയും നിര്‍മാതാക്കളുമാണ് തീരുമാനിക്കേണ്ടതെന്നും പറയുന്നു. അവരുടെ തീരുമാനം വന്നാൽ മാത്രമേ തിരക്കഥ പൂർത്തിയാക്കുകയുള്ളു എന്നാണ് ഷാരിസ് പറയുന്നത്. കുറച്ചു കൂടി വലിയ കാൻവാസിലാണ് രണ്ടാം ഭാഗം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close