പരീക്ഷണങ്ങൾക്കും പുത്തൻ ആശയങ്ങൾക്കും ഒപ്പം ഒഴുകുന്ന മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് അന്വേഷണം എന്ന് സംവിധായകൻ അനുരാജ് മനോഹർ

Advertisement

കഴിഞ്ഞ വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ജയസൂര്യ- പ്രശോഭ് വിജയൻ ചിത്രം അന്വേഷണം ഗംഭീര പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. ഒരു മികച്ച സന്ദേശം നൽകുന്ന ഒരു കിടിലൻ ഫാമിലി ത്രില്ലറാണ് ഈ ചിത്രമെന്നാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകനും അഭിപ്രായപ്പെടുന്നത്. ലില്ലി എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച പ്രശോഭ് വിജയൻറെ ഈ രണ്ടാമത്തെ ചിത്രവും വളരെ വ്യത്യസ്തമായ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ആ കാര്യം എടുത്തു പറഞ്ഞുകൊണ്ട് അന്വേഷണത്തിന് അഭിനന്ദനവുമായി മുന്നോട്ടു വന്നിരിക്കുന്നത്, കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഇഷ്‌ക് ഒരുക്കിയ അനുരാജ് മനോഹറാണ്. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചു പോസ്റ്റ് ഇട്ടതു.

അനുരാജ് മനോഹറിന്റെ വാക്കുകൾ ഇങ്ങനെ, അന്വേഷണം കണ്ടു. LUMIX GH5 4K (Mirrorless). ക്യാമറ കൊണ്ട് ഷൂട്ട് ചെയ്ത മുഴുനീള സിനിമ. പരീക്ഷണങ്ങൾക്കും പുത്തൻ ആശയങ്ങൾക്കും ഒപ്പം ഒഴുകുന്ന മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ്. നമുക്കിടയിലുള്ള വിഷയത്തെ ആശയ ഗൗരവത്തോടെ ഒരുക്കിയിരിക്കുന്നു. സിനിമാ സ്നേഹികൾ കണ്ടിരിക്കേണ്ട സിനിമ. ഓരോ സിനിമയും പുതിയ പാഠപുസ്തകങ്ങൾ ആകുന്നു. ആശംസകൾ. ഇതിനോടൊപ്പം ഈ ചിത്രത്തിൽ പ്രവർത്തിച്ച ഓരോത്തരെയും പേരെടുത്തു പറഞ്ഞഭിനന്ദിച്ചിട്ടുണ്ട് അനുരാജ് മനോഹർ. ഫ്രാൻസിസ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഭാഷണം ഒരുക്കിയത് സലിൽ വി, രൺജിത് കമല ശങ്കർ എന്നിവരാണ്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സി വി സാരഥി, മുകേഷ് ആർ മെഹ്ത, എ വി അനൂപ് എന്നിവർ ചേർന്നാണ് അന്വേഷണം നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close