ഇന്റർനാഷണൽ ഉദ്ഘാടനവേദികൾ; അയർലാൻഡിൽ താരറാണിയെ കാണാനെത്തിയത് ആയിരങ്ങൾ

Advertisement

സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അഭിനേത്രിമാരിൽ ഒരാളാണ് ഹണി റോസ്. മലയാളത്തിലും അന്യഭാഷയിലും തിരക്കുള്ള താരമായി ഹണി ചുരുങ്ങിയ നാളുകൾ കൊണ്ട് മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി ഉദ്ഘാടന വേദികളിലും താരം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത അയർലൻഡിൽ സംഘടിപ്പിച്ച ഇന്ത്യൻ ഫെസ്റ്റിവൽ പ്രോഗ്രാമിന്റെ ഉദ്ഘാടന വേദി പങ്കിടുന്ന ഹണിയുടെ ചിത്രങ്ങളും വീഡിയോയുകളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അയർലാൻഡിലെ ഡബ്ലിനിൽ സംഘടിപ്പിച്ച പ്രോഗ്രാം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു താരം. കേരളത്തിനകത്ത് നിരവധി സ്ഥലങ്ങളിൽ താരം പല ബിസിനസ് സംരംഭങ്ങളും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തെ തേടിയെത്തുന്നത് ഇൻറർനാഷണൽ പ്രോഗ്രാമുകളും ഇവന്റുകളുമാണ്.

4000 ലധികം ആളുകൾ നിറഞ്ഞ സദസ്സിന് മുന്നിലാണ് ഹണി മലയാളികളോടും വിദേശികളോടുമായി സംസാരിച്ചത്. കേരളത്തിൽ നിന്ന് തനിക്ക് കിട്ടാത്ത അത്രയും സ്വീകരണവും ആഘോഷവുമാണ് അയർലണ്ടിലെ ഓരോ മലയാളികളും നൽകിയതെന്നും ഇവിടെനിന്ന് പോകാൻ തോന്നുന്നില്ലെന്നും നിങ്ങളുടെ സ്നേഹം എല്ലായിപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്നും വേദിയിൽ സദസ്സിനോട് ഹണി പറയുന്നുണ്ട്. ഹണിയുടെ വീഡിയോകളും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഇതിനോടകം പോസ്റ്റ് ചെയ്തു കഴിഞ്ഞു. എല്ലാ ഉദ്ഘാടനം വേദികളിലും വ്യത്യസ്തമായ വസ്ത്രധാരണം നടത്താറുള്ള ഹണി ഇത്തവണ വെളുത്ത നിറത്തിലുള്ള സാരിയിലാണ് തൻറെ ആരാധകരെ കാണാൻ എത്തിയത്.

Advertisement

താരത്തിന്റെ ഓരോ വാക്കുകളും ശ്രദ്ധയോടെ ശ്രവിക്കുന്ന ഓരോ കാണികളെയും ഏറെ സന്തോഷത്തോടുകൂടി വേദിയിൽ സംസാരിക്കുന്ന ഹണിയുടെ വീഡിയോകളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഉദ്ഘാടനം സംബന്ധിച്ച് നിരവധി ട്രോളുകൾ അടുത്തിടെ ഹണി നേരിടേണ്ടി വന്നിരുന്നു. ട്രോളുകളെല്ലാം ഒരു പരിധിവരെ ആസ്വദിച്ചിട്ടുണ്ടെന്നും പരിധി വിടുമ്പോൾ അത് തന്നെ ബാധിച്ചു തുടങ്ങിയിരുന്നുവെന്നും, അതിഭീകരമായ ബോഡി ഷേമിങ്ങിന് സമൂഹമാധ്യമത്തിലൂടെ ഇരയാകുന്നുണ്ടെന്നും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടി വ്യക്തമാക്കിയിരുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close