കുട്ടനാടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് സമ്മാനിച്ച് മോഹൻലാൽ

Advertisement

ശുദ്ധജലക്ഷം കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടനാടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാൻറ് നൽകി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ കുട്ടനാടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്കാണ് ഓട്ടോമാറ്റിക് കുടിവെള്ളം പ്ലാൻറ് നിർമ്മിച്ചു നൽകിയത്. പ്രദേശത്ത് താമസിക്കുന്ന ആയിരത്തിലധികം ജനങ്ങൾക്ക് ബി ഐ എസ് നിലവാരമുള്ള ശുദ്ധമായ കുടിവെള്ളം നൽകാൻ പ്ലാന്റിന് സാധിക്കുമെന്ന് ഫൗണ്ടേഷൻ അറിയിക്കുന്നു. ജനങ്ങൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് പ്ലാന്റിൽ നിന്നും ആവശ്യമായ ശുദ്ധജലം സൗജന്യമായി എടുക്കാൻ സാധിക്കുന്നതാണ്. പ്രതിമാസം 9 ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്.

ബാറ്ററിയുടെ ഉപയോഗമില്ലാതെ ഗ്രിഡ്ഡിലേക്ക് വൈദ്യുതി നേരിട്ട് വരുന്ന സാങ്കേതികവിദ്യയാണ് പ്ലാന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂർണമായും പ്ലാൻറ് പ്രകൃതി സൗഹൃദമാണെന്നും ഫൗണ്ടേഷൻ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയയെ ഇല്ലാതാക്കാൻ കഴിവുള്ള പ്ലാൻറ് കുട്ടനാട്ടിലെ ജനങ്ങൾക്ക് ആശ്വാസമാകും എന്ന് ഉറപ്പാണ്.

Advertisement

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിശ്വശാന്തിയുടെ മാനേജിങ് ഡയറകടറായ മേജർ രവിയാണ് പ്ലാൻറ് ജനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നത്. കൂടാതെ ഇലക്ട്രോണിക് കാർഡിന്റെ വിതരണവും ചടങ്ങിൽ നിർവഹിച്ചിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close