രജനികാന്ത് വേണ്ടെന്നുവെച്ച സിനിമയിൽ നന്ദമുരി ബാലകൃഷ്ണ നായകൻ

Advertisement

വാൾട്ടർ വീരയ്യയുടെ വൻ വിജയത്തിന് ശേഷം ബോബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ രജനികാന്ത് ചിത്രത്തിൻറെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. രജനികാന്തിനു വേണ്ടി തയ്യാറാക്കിയ മാസ് സ്ക്രിപ്റ്റും അതിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങളും തെന്നിന്ത്യൻ മാധ്യമങ്ങളടക്കം പുറത്തുവിട്ടിരുന്നു. പക്ഷേ രജനികാന്തിന് കഥ വേണ്ടത്ര തൃപ്തികരമാകാത്തതിനെ തുടർന്ന് ആ ചിത്രം യാഥാർത്ഥ്യമായിരുന്നില്ല. പൂർത്തിയാക്കിയ അതേ തിരക്കഥ നന്ദമുരി ബാലകൃഷ്ണ ഏറ്റെടുത്തുവെന്നും ചിത്രം അണിയറയിൽ പുരോഗമിക്കുന്നുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

നന്ദമുരി ബാലകൃഷ്ണയുടെ ജന്മദിനമായ ജൂൺ പത്തിന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനകളുണ്ട്. നിലവിൽ ബാലകൃഷ്ണയും അനിൽ
രവിപുടിയും ഒരുമിക്കുന്ന പുതിയ പ്രോജക്ട് ആണ് അണിയറയിൽ നടക്കുന്നത്. വാർത്ത യാഥാർത്ഥ്യമാവുകയാണെങ്കിൽ ബാലകൃഷ്ണയെയും ചിരഞ്ജീവിയെയും വെച്ച് തുടർച്ചയായ സിനിമകൾ ചെയ്യുന്ന സംവിധായകനെന്ന അപൂർവ്വ നേട്ടവും ബോബി സ്വന്തമാക്കും. പേരിടാത്ത ചിത്രം നാഗവംശിയാണ് നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്.

Advertisement

നെല്‍സണ്‍ ദിലീപ്കുമാറിന്റെ ‘ ജയിലര്‍ ‘ ചിത്രത്തിന്റെ റിലീസിങ് തിരക്കിലാണ് രജനികാന്തിപ്പോൾ. ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായെന്ന് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്തതായി ഐശ്വര്യ രജനികാന്തിന്റെ ലാല്‍ സലാം എന്ന ചിത്രത്തിലും ടിജി ജ്ഞാനവേലിന്റെ പേരിടാത്ത പ്രൊജക്ടലുമാണ് രജനികാന്ത് ജോയിൻ ചെയ്യാനിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close