എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് ഇനി ഉത്തരം; തിയേറ്റർ ലിസ്റ്റ് ഇതാ

Advertisement

അപർണ്ണ ബാലമുരളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ഇനി ഉത്തരം എന്ന ഫാമിലി ത്രില്ലർ ഇന്ന് മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ചുവടെ ചേർക്കുന്നു. ഇരട്ട തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത്- ഉണ്ണി ടീം രചിച്ച ഈ ചിത്രം, എ&വി എന്റർടൈൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നീ സഹോദരങ്ങൾ ആണ് നിർമ്മിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, ഹരീഷ് ഉത്തമൻ, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് എന്നിവർ അഭിനയിച്ച ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ഇതിന്റെ ഗംഭീര ട്രൈലെർ തന്നെയാണ് ആ പ്രതീക്ഷകൾക്ക് കാരണമായി മാറിയത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു കംപ്ലീറ്റ് ത്രില്ലറായിരിക്കും ഈ ചത്രമെന്നാണ് അപർണ്ണ ബാലമുരളി പറയുന്നത്.

ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകർന്ന ഈ ഫാമിലി ത്രില്ലർ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റ് ചെയ്തത് ജിതിൻ ഡി കെ എന്നിവരാണ്. ജാനകി എന്ന കഥാപാത്രമായാണ് ഇതിൽ അപർണ്ണ ബാലമുരളി എത്തുന്നത്. കാക്ക കരുണൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി കലാഭവൻ ഷാജോൺ എത്തുമ്പോൾ പാസ്റ്റർ പ്രകാശനെന്ന കഥാപാത്രമായാണ് ജാഫർ ഇടുക്കി എത്തിയിരിക്കുന്നത്. പ്രശാന്ത് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ചന്ദുനാഥും, ഇളവരസ്സ് എന്ന പോലീസ് കഥാപാത്രമായി ഹരീഷ് ഉത്തമനും ഇതിൽ നിർണ്ണായകമായ സാന്നിധ്യമാവുന്നുണ്ട്. ജീത്തു ജോസഫിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയിരുന്ന സുധീഷിന്റെ ആദ്യ ചിത്രമാണ് ഇനിയുത്തരം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close