ആകാംഷയുടെ മുൾമുനയിൽ നിർത്താൻ മെഗാസ്റ്റാറിന്റെ സൈക്കോളജിക്കൽ ത്രില്ലർ; മമ്മൂട്ടിയുടെ റോഷാക്ക് ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് ഇന്ന് മുതൽ ലോകമെമ്പാടും പ്രദർശനം ആരംഭിക്കുകയാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തൊട്ട്, ഇതിലെ പോസ്റ്ററുകളിൽ കാണപ്പെടുന്ന കാര്യങ്ങൾ വരെ വളരെ വിശദമായി തന്നെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. റോഷാക്ക് ടെസ്റ്റ് മുതൽ വൈറ്റ് റൂം ടോർച്ചർ വരെ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി. ഏതായാലും മലയാള സിനിമാ പ്രേക്ഷകർ ഇന്ന് വരെ കാണാത്ത ഒരു സിനിമാനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക എന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ, പ്രീ- റിലീസ് ടീസർ എന്നിവ നൽകിയത്. കേരളത്തിൽ മികച്ച റിലീസ് നേടിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഇവിടെ വിതരണം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ, ക്യാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ് എന്നിവരാണ്.

ആസിഫ് അലിയെ നായകനാക്കി കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രം സംവിധാനം ചെയ്തു കൊണ്ടരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ആസിഫ് അലി ചിത്രങ്ങൾ രചിച്ച സമീർ അബ്ദുൾ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.

Advertisement
Advertisement

Press ESC to close