ഇന്ദ്രൻസിനെ ചേർത്തു പിടിച്ചു ‘അമ്മ’ സംഘടന; എക്സിക്യൂട്ടീവ് മെംബേഴ്സിൽ ഒരാളായി ഇന്ദ്രൻസ്…

Advertisement

മലയാള സിനിമയിലെ സീനിയർ താരങ്ങളിൽ അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന വ്യക്തിയാണ് ഇന്ദ്രൻസ്. കോസ്റ്റുമ് ഡിസൈനറായി മലയാള സിനിമയുടെ ഭാഗമായ താരം പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അഭിനയ രംഗത്തേക്ക് ചുവടുവെച്ചു. പിന്നീട് കുറെയേറെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യുകയുണ്ടായി. ഏകദേശം 550 ചിത്രങ്ങളിൽ അദ്ദേഹത്തിന് ഭാഗമാവാൻ സാധിച്ചു. എന്നാൽ ഈ കഴിഞ്ഞ വർഷം കുറെയേറെ അവാർഡുകളും അദ്ദേഹത്തെ തേടിയത്തി. സിനിമയിൽ ഒരുപാട് ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹത്തെ മലയാളികൾ അംഗീകരിക്കുന്നതും ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ മികവും തിരിച്ചറിഞ്ഞത് ഈ വർഷം തന്നെയാണ്. 2017 പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു സംസ്ഥാന സർക്കാർ അദ്ദേഹത്തെ മികച്ച നടനായി തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ അവസാനമായി പ്രദർശനത്തിനെത്തിയ ചിത്രങ്ങളായി സ്കൂൾ ഡയറി, പ്രേമസൂത്രം, കമ്മാര സംഭവം തുടങ്ങിയവയിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചു.

അടുത്തിടെ കൊച്ചിയിൽ വെച്ചു ‘അമ്മ’ സംഘടനയുടെ വാർഷിക മീറ്റ് നടക്കുകയുണ്ടായി. പുതിയ പ്രസിഡന്റായി മോഹൻലാലിനെ തിരഞ്ഞെടുക്കുകയുണ്ടായി. ചർച്ചയിൽ ഒരുപാട് പുതിയ തീരുമാനങ്ങൾ സംഘടന ഉൾകൊണ്ടു, അതോടൊപ്പം തന്നെ ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് ജേതാവായ ഇന്ദ്രൻസിനെ ആദരിക്കുകയും ചെയ്തു. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഇന്ദ്രൻസിനെ പൊന്നാട അണിയിക്കുകയും ചെയ്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി 11 അംഗ എക്സിക്യൂട്ടീവ് മെംബേഴ്സിനെയും തിരഞ്ഞെടുക്കുകയുണ്ടായി. യുവാക്കളെ കൂടുതൽ ഉൾകൊള്ളിച്ച കമ്മിറ്റിയിൽ സീനിയർ താരം ഇന്ദ്രൻസിനും ഒരു സ്ഥാനം സംഘടന നൽകുകയുണ്ടായി. മലയാള സിനിമക്ക് വേണ്ടി ഒരുപാട് സംഭാവനകൾ നൽകിയ ഒരു കലാകാരനെ കുറെയേറെ വർഷങ്ങൾക്കൊടുവിലാണ് മലയാളികൾ അംഗീരിക്കുന്നത് എന്നതും മറ്റൊരു സത്യമാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close