
മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. രാജീവ് രവിയുടെ തുറമുഖ’മെന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം നടത്തി താരം കയ്യടികൾ നേടിക്കൊണ്ടിരിക്കുകയാണ്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമായി പൂർണിമയെത്തിയപ്പോൾ അഭിനന്ദങ്ങളുമായി മലയാള സിനിമയും ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ പ്രിയതമയുടെ പ്രകടനത്തിൽ അഭിമാനം കൊണ്ട് ഇന്ദ്രജിത്തിന്റെ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നു.
“കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്രാണപ്രിയയെയോർത്ത് എനിക്ക് അഭിമാനം തോന്നുന്നു- ഉമ്മകൾ “എന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകൾ. പൂർണിമയുടെ പ്രകടനത്തെ പ്രശംസിച്ചും ഇന്ദ്രജിത്തിന്റെ വാക്കുകളിൽ അഭിമാനംകൊണ്ടും നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.
കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ശരീരഭാഷയിലടക്കം മാറ്റങ്ങൾ വരുത്തി 100% പൂർണിമ നീതിപുലർത്തിയെന്ന് സിനിമ കണ്ട ഓരോ പ്രേക്ഷകനും പറയുന്നു. മോഡലിംഗ് രംഗത്തിലൂടെ അഭിനയത്തിലേക്ക് വരികയും നർത്തകിയായും ഡബ്ബിങ് ആർട്ടിസ്റ്റായും ഫാഷൻ ഡിസൈനറായും ഓരോ മേഖലകളിലും കഴിവ് തെളിയിച്ചു. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരികെ എത്തുന്നത്. തുറമുഖമെന്ന സിനിമയെക്കുറിച്ച് പ്രശംസിക്കുമ്പോൾ പൂർണിമയുടെ അഭിനയത്തെക്കുറിച്ചും പറയാതിരിക്കാൻ ആവില്ല. യൗവനവും വാർദ്ധക്യവുമെല്ലാം പ്രകടമാക്കി കൊണ്ടായിരുന്നു ശരീരഭാഷയിൽ മാറ്റങ്ങൾ വരുത്തിയത്. ഓരോ നോട്ടത്തിൽ പോലും കഥാപാത്രമായി വന്ന പൂർണിമ തകർത്താടിയിട്ടുണ്ടെന്നു നിസംശയം പറയാം