ബിഗിൽ 300 കോടിയെന്ന് സ്ഥിതികരിച്ച് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ; വിജയിൽ നിന്ന് ഇതുവരെ അനധികൃതമായി ഒന്നും കണ്ടെത്തിയിട്ടില്ല

Advertisement

തമിഴകത്ത് നടൻ വിജയ്‌യാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. നികുതി വെട്ടിപ്പിന്റെ പേരിലാണ് വിജയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നികുതി വകുപ്പിന്റെ അന്വേഷണം മണിക്കൂറുകൾ നീണ്ടു നിന്നിട്ടും ഇതുവരെ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നടൻ വിജയിയെ ഒരുപാട് നേരം ചോദ്യം ചെയ്തപ്പോൾ ഒരു മടിയും കൂടാതെ താരം സഹകരിച്ചു കൊടുക്കുകയാണ് ചെയ്തത്. 38 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ ആദായ നികുതി വകുപ്പ് പ്രസ് റിലീസിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. അറ്റ്ലീ – വിജയ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രമായ ബിഗിൽ 300 കോടി നേടിയെന്ന പ്രസ്താവനയെ തുടർന്നാണ് ആദായ നികുതി വകുപ്പ് നടൻ വിജയ്, നിർമ്മാതാവായ എ. ജി.എസ് എന്റർപ്രൈസ്, വിതരണക്കാരൻ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് ചെയ്തത്.

ഒരു കണക്കിലും പെടാത്ത 77 കോടിയോളം രൂപയാണ് ചെന്നൈ, മധുരൈ എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിരിക്കുന്നതെന്ന് പ്രസ് റിലീസിലൂടെ ആദായ നികുതി വകുപ്പ്ക്കാർ പുറത്തുവിട്ടിരിക്കുകയാണ്. വിതരണക്കാരനിൽ നിന്ന് ഒരുപാട് ഡോക്യൂമെന്റ്‌സ് ലഭിച്ചിട്ടുണ്ടെന്നും അവയെല്ലാം പരിശോധിച്ചു വരുകയാണെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിഗിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് വിജയ്ക്ക് ലഭിച്ചിരിക്കുന്ന വലിയ തുക എവിടെയെല്ലാം ഇൻവെസ്റ്റ് ചെയ്തു എന്നത് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വിജയുടെ സൂപ്പർഹിറ്റ് ചിത്രമായ ബിഗിൽ 300 കോടിയോളം നേടിയെന്ന് ആദായ നികുതി വകുപ്പ് തന്നെ ഇതിനോടകം സ്ഥിതികരിച്ചു. വിജയിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള അന്വേഷണവും പരിശോധനയും നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതുവരെ അനധികൃതമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് പ്രസ് റിലീസിൽ സൂചിപ്പിച്ചിരിക്കുന്നത്. ലോകേഷ് കനാഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് വിജയ്. ഇന്ന് തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു താരം നാളെ സെറ്റിൽ ജോയിൻ ചെയ്യും എന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close