തന്റെ 40 വർഷം നീണ്ട അഭിനയ ജീവിതത്തിൽ താൻ ആദ്യമായി തിരക്കഥ മുഴുവൻ വായിച്ച ചിത്രം ഇതാണ്; രജനികാന്ത് വെളിപ്പെടുത്തുന്നു…

Advertisement

തമിഴ് സൂപ്പർ താരം എന്നതിലുപരി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമെന്ന് തന്നെ വിശേഷിപ്പിക്കാം രജനീകാന്തിനെ. നാൽപത് വർഷത്തോളം നീണ്ട അഭിനയ ജീവിതം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകൾ, ഏറ്റവുമധികം ആരാധകരും അങ്ങനെ പ്രത്യേകതകൾ ഏറെയാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്. തന്റെ എഴുപത്തിലേക്ക് അടുക്കുന്ന ഈ പ്രായത്തിലും ആരാധകരെ ആവേശത്തിലാക്കുന്ന രജനികാന്ത് മാജിക് വീണ്ടും തുടരുകയാണ് അദ്ദേഹം. പുതിയ ചിത്രമായ കാലയാണ് ഏറ്റവും പുതുതായി റിലീസിന് ഒരുങ്ങുന്നത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ തമിഴ് സിനിമയിൽ ശ്രദ്ധേയനായി മാറിയ പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രം കാല എന്ന മുംബൈയിലെ ചേരി ഭരിക്കുന്ന ദാദയുടെ കഥ പറയുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ഓഡിയോ ലോഞ്ചിലെ രസകരമായ പ്രസംഗത്തിലാണ് പാ രഞ്ജിത്തും ഒന്നിച്ചുള്ള ആദ്യ ചിത്രം കബാലിയുടെ കഥകൾ പറയുന്നത്.

ഒരു ദിവസം മകൾ ഐശ്വര്യയാണ്‌ തന്റെ സുഹൃത്തും സംവിധായകനുമായ പാ രഞ്ജിത്തിനെ പറ്റി പറയുന്നത്. പാ രഞ്ജിത് തന്നെ ആസ്പദമാക്കി ഒരു ഡോണിന്റെ ചിത്രമൊരുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപാടെ അധോലോക കഥയാണെങ്കിൽ ഇനി വേണ്ട എന്നായിരുന്നു തന്റെ മറുപടി. എന്നാൽ മലേഷ്യൻ ഡോൺ എന്ന ആശയം തന്നെ വല്ലാതെ ആകർഷിക്കുകയുണ്ടായി. പിന്നീടാണ് പാ രഞ്ജിത്തിന്റെ കഥ കേൾക്കാൻ തയ്യാറായത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കാനായി ആദ്യമേ പാ രഞ്ജിത് തന്നോട് 15 ദിവസം ആവശ്യപ്പെട്ടു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും രഞ്ജിത് എത്തിയില്ല. പിന്നീട് മുഴുവൻ തിരക്കഥയുമായി എത്തിയ പാ രഞ്ജിത് ചിത്രത്തിന്റെ കഥ വായിച്ച് കേൾപ്പിക്കുന്നതിന് പകരം തിരക്കഥ തന്റെ കൈകളിലേക്ക് ഏൽപ്പിക്കുകയായിരുന്നു. അത് തന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു എന്നാണ് രജനീകാന്ത് പറയുന്നത്. 40 വർഷത്തോളം താൻ സിനിമയിൽ ഉണ്ടായിരുന്നു എങ്കിലും ആദ്യമായാണ് ഒരാൾ തനിക്ക് സ്ക്രിപ്റ്റ് മുഴുവനായും വായിക്കുവാൻ തരുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒറ്റയിരുപ്പിന് വായിക്കും തോറും സംശയങ്ങൾ ഏറെ ആയിരുന്നുവെന്നും എങ്കിലും തന്റെ മികച്ച കഥാപാത്രത്തെ ആരാധകർ ഏത് രീതിയിൽ എടുക്കുമെന്ന് ഉണ്ടായിരുന്ന പേടി ചിത്രത്തിന്റെ റിലീസോടെ മാറിയെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close