ബിഗ് ബി 2 വിൽ അഭിനയിക്കാൻ താൽപ്പര്യം ഉണ്ട് : ദുൽഖർ

Advertisement

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ. ഓഡിഷൻ ഒക്കെ പോയി നിൽക്കാം അത്രയധികം ആഗ്രഹമുണ്ട് ബിലാലിനൊപ്പം അഭിനയിക്കാൻ എന്ന് ദുൽഖർ സൽമാൻ പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി ബിഗ് ബിയുടെ രണ്ടാം ഭാഗം അമൽനീരദ് ഒരുക്കുന്നു എന്നത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. രണ്ടാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം ദുൽക്കറും എത്തുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നു.

Advertisement

എന്നാൽ ബിലാലിൽ ദുൽക്കർ ഉണ്ടാകില്ലെന്നും ദുൽഖറിന് പറ്റിയ വേഷം ചിത്രത്തിൽ ഇല്ല എന്നും സംവിധായകൻ അമൽ നീരദ് തന്നെ പിന്നീട് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തനിക്ക് ബിലാലിൽ ഭാഗമാകാൻ താല്പര്യമുണ്ട് എന്ന് ആഗ്രഹമായി ദുൽഖർ രംഗത്തെത്തിയത്.

ഇനി ദുൽഖറിന്റെ ആഗ്രഹം പോലെ ബിലാലിൽ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാൻ മകനെ കഴിയുമോ എന്നാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഉറ്റുനോക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close