ദൈവം എല്ലാം കഴിവുകളും കൊടുത്ത ഒരുപാട് പേരില്ല, അങ്ങനെയുള്ള ഒരാളെ അറിയാം; മനസ്സ് തുറന്ന് ടോവിനോ തോമസ്; വീഡിയോ കാണാം

Advertisement

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാല നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത തല്ലുമാല യുവ പ്രേക്ഷകരാണ് വലിയ വിജയമാക്കുന്നത്. ആദ്യാവസാനം യുവാക്കളെ ത്രസിപ്പിക്കുന്ന പക്കാ ആക്ഷൻ കോമഡി എന്റർടൈനറായി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത്, അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നിവയൊരുക്കിയ ഖാലിദ് റഹ്മാനാണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും മറ്റു പല കാര്യങ്ങളെ കുറിച്ചും ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ടോവിനോ തോമസ്. തല്ലുമാലയുടെ പ്രചാരണത്തിന്റെ ഭാഗമായി ടോവിനോ തോമസ്, ബിനു പപ്പു എന്നിവരാണ് ഓൺലൂകേർസ് മീഡിയയോട് സംസാരിച്ചത്. ചില ആളുകളുടെ പേര് കേൾക്കുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ പറയാമോ എന്ന് ചോദിച്ചു കൊണ്ട്, പൃഥ്വിരാജ് എന്ന പേര് പറഞ്ഞപ്പോൾ ടോവിനോ നൽകിയ ഉത്തരമാണ് ഏറെ ശ്രദ്ധ നേടുന്നത്.

Advertisement

എന്ത് ചെയ്യാനും അപാരമായ ആതമവിശ്വാസം ഉള്ളയാളാണ് പൃഥ്വിരാജ് സുകുമാരനെന്നും, ദൈവം എല്ലാ കഴിവും കൂടി ഒരാൾക്ക് കൊടുക്കില്ല എന്ന് കേട്ടിട്ടുണ്ടെങ്കിലും, അങ്ങനെ കിട്ടിയ ഒരാളാണ് പൃഥ്വിരാജ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ടോവിനോ തോമസ് പറയുന്നു. തനിക്കു എപ്പോഴും നല്ല ഉപദേശങ്ങൾ നൽകി കൂടെ നിർത്തുന്നയാളാണ് പൃഥ്വിരാജ് സുകുമാരനെന്നും ടോവിനോ തോമസ് പറയുന്നു. ഇത്രയും കാര്യങ്ങൾ എങ്ങനെയാണു അദ്ദേഹം ചെയ്തു തീർക്കുന്നതെന്നാലോചിച്ച് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ടോവിനോ തോമസ് വെളിപ്പെടുത്തുന്നു. ഏതായാലൂം ഒരിടവേളക് ശേഷം ഒരു ടോവിനോ തോമസ് ചിത്രത്തിന് വമ്പൻ സ്വീകരണം കിട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മണവാളൻ വസിം എന്ന കഥാപാത്രമായി തല്ലുമാലയിൽ ടോവിനോ കാഴ്ച വെച്ച ആക്ഷൻ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close