‘വീരസിംഹ റെഡ്ഡി’യിൽ ഭാഗമാകാൻ സാധിച്ചത് അഭിമാനം: ഹണി റോസ്

Advertisement

വിനയൻ സംവിധാനം ചെയ്‌ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഹണി റോസ് ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ്. മലയാളത്തിന് പുറമേ താരം തമിഴ്, തെലുങ്ക് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഡി എന്ന സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് താരം.

‘വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അങ്ങേയറ്റം ആദരവും നന്ദിയും രേഖപ്പെടുത്തുന്നു. ഗോപിചന്ദ് മാലിനേനി സാറിന് നന്ദി’ എന്ന ക്യാപ്ഷനോടെ നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരത്തിന്‍റെ പ്രതികരണം. പോസ്റ്റിന് നിരവധി പേരാണ് ഹണി റോസിന് ആശംസകള്‍ അറിയിച്ച് രംഗത്തെെത്തിയത്. ജനുവരി 12 നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. എസ് തമൻ സംഗീതം നൽകിയ സിനിമയിലെ ഒരു ഗാനം രണ്ട് ദിവസം മുന്‍പാണ് റിലീസ് ചെയ്തത്.

Advertisement

അഖണ്ഡ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ചിത്രമാണ് വീരസിംഹ റെഡ്ഡി. ഗോപിചന്ദ് മാലിനേനിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കോര്‍ണൂരിലാണ് പ്രധാനമായും ചിത്രീകരിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

റിഷി പഞ്ചാബിയാണ് ചിത്രത്തിന്‍റെ ഛായഗ്രഹകന്‍. സംഭഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. രവി തേജ നായകനായ ഡോണ്‍ സീനു എന്ന സിനിമയിലൂടെയാണ് ഗോപിചന്ദ് മാലിനേനി സംവിധയകനായത്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് ഹണി റോസിന്‍റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങുന്ന ചിത്രം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close