മുഖം വ്യക്തമാക്കാതെ വില്ലൻ; മെഗാസ്റ്റാറിന്റെ ക്രിസ്റ്റഫറിലെ പുതിയ പോസ്റ്റർ എത്തി

Advertisement

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫറിലെ വില്ലനെ അവതരിപ്പിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇരുട്ടത്ത് മുഖം വ്യക്തമാക്കത്ത തരത്തില്‍ ചിരിച്ചിരിക്കുന്ന വിനയ് റായ് ആണ് പോസ്റ്ററില്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവരിപ്പിക്കുന്നുവെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു.

ചിത്രത്തില്‍ സീതാറാം തിരുമൂര്‍ത്തി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിനയ് റായ് അവതരിപ്പിക്കുന്നത്. നായകനോളം തന്നെ വില്ലനും ചിത്രത്തില്‍ പ്രധാന്യം ഉണ്ട്. ആര്‍.ഡി ഇല്യുമിനേഷന്‍സ് ആണ് ചിത്രം നിര്‍മാണിക്കുന്നത്. ഉദയകൃഷ്ണനാണ് ചിത്രത്തിന്‍റെ തിരക്കഥ.അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായകമാരായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ദിക്ക്, ദിലീഷ് പോത്തന്‍, ജിനു ഏബ്രഹാം, വിനീത കോശി തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Advertisement

നായകനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്‍റ് കോപ്പ് എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. പോസ്റ്ററില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് കാണിച്ചിരിക്കുന്നത്.

എറണാകുളം, പൂയക്കുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. മലയാളത്തില്‍ തല്ലുമാല സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്ത സുപ്രീം സുന്ദറാണ് ക്രിസ്റ്റഫറിലും സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യുന്നത്. ജസ്റ്റിൻ വർഗീസിന്‍റെതാണ് സംഗീതം, ചിത്രത്തിന് മനോജ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Advertisement

Press ESC to close