![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/marakkar-arabikadalinte-simham-new-poster-1.jpg?fit=1024%2C592&ssl=1)
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബി കടലിന്റെ സിംഹം. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും. അടുത്തിടെ പുറത്തിറങ്ങിയ ടീസർ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നത് ആയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനായി സിനിമ പ്രേമികളും ആരാധകരും കാത്തിരിക്കുകയാണ്. അണിയറ പ്രവർത്തകർ പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഏവരും ഞെട്ടിച്ചുകൊണ്ട് ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. യുദ്ധത്തിന്റെ ഭീകരതയെ മുൻനിർത്തി മോഹൻലാൽ അടക്കം ഒട്ടനവധി താരങ്ങൾ യുദ്ധ കളത്തിൽ നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
![](https://i0.wp.com/onlookersmedia.com/wp-content/uploads/2020/02/marakkar-arabikadalinte-simham-new-poster-2-1024x465.jpg?resize=1024%2C465)
വമ്പൻ താരനിര തന്നെയാണ് ചിത്രത്തിന് വേണ്ടി അണിനിരത്തിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ, അർജ്ജുൻ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുന്നുണ്ട്. കുഞ്ഞാലി മരക്കാർ നാലമാന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിയദർശനും അനി ഐ. വി ശശിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാർച്ച് 26ന് കേരളത്തിൽ പ്രദർശനത്തിന് ഒരുങ്ങുന്ന മരക്കാർ അറബി കടലിന്റെ സിംഹം എന്ന സിനിമയുടെ ഫാൻസ് ഷോ ഇതിനോടകം 300 കവിഞ്ഞിരിക്കുകയാണ്. മലയാളത്തിലെ സകല റെക്കോർഡുകളും തകർക്കും എന്ന കാര്യത്തിൽ തീർച്ച. 12 മണിക്കും 4 മണിക്കുമാണ് ഫാൻസ് ഷോ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഓൺലൈൻ ബുക്കിങ് വരും ദിവസങ്ങളിൽ ആരംഭിക്കും.