96 നു ശേഷം വീണ്ടുമൊരു ഗോവിന്ദ് വസന്ത മ്യൂസിക്കൽ ഹിറ്റ്; ക്രിസ്റ്റിയെ ഏറ്റെടുത്ത് പ്രേക്ഷകർ

Advertisement

രണ്ട് ദിവസം മുൻപ് കേരളത്തിൽ റിലീസ് ചെയ്ത ക്രിസ്റ്റി എന്ന റൊമാന്റിക് ഡ്രാമ ഇപ്പോൾ മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. യുവ പ്രേക്ഷകരുടെ പിന്തുണയോടെയാണ് ഈ ചിത്രം മികച്ച വിജയം നേടിയെടുക്കുന്നത്. ഒരു കൗമാരക്കാരൻ, തന്റെ ടീച്ചറെ പ്രണയിക്കുന്ന കഥ പറയുന്ന ഈ ചിത്രം, പ്രമേയത്തിന്റെ പുതുമ കൊണ്ടും അവതരണ ശൈലിയിലെ വ്യത്യസ്തത കൊണ്ടുമാണ് വലിയ കയ്യടി നേടുന്നത്. ഇതിലെ റോയ്, ക്രിസ്റ്റി എന്നീ പേരുകളിലുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാത്യു തോമസ്, മാളവിക മോഹനൻ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽ കൂട്ടായിട്ടുണ്ട്. അതിനെല്ലാം മുകളിൽ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി നിൽക്കുന്നത് ഇതിലെ സംഗീതമാണ്. അതിമനോഹരമായ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമാണ് ഈ റൊമാന്റിക് ഡ്രാമയുടെ ഫീൽ പ്രേക്ഷകരുടെ മനസ്സിലേക്കെത്തിക്കുന്നത്.

പ്രണയത്തിന്റെ സുഖം ചിത്രം കാണുന്നവർക്ക് കൂടി അനുഭവപ്പെടുന്ന തരത്തിൽ മനോഹരമായാണ് ഇതിലെ സംഗീതം ഒരുക്കിയത്. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ പ്രണയത്തിന്റെ സംഗീതം ട്രെൻഡാക്കി മാറ്റിയ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിലെ ഗാനങ്ങളും ഒരുക്കിയത്. അത്കൊണ്ട് തന്നെ ഈ ചിത്രം ഇപ്പോൾ നേടുന്ന വിജയത്തിൽ ഗോവിന്ദ് വസന്തക്കുള്ള പങ്ക് വളരെ വലുതാണ്. ഒരു മ്യൂസിക്കൽ ഹിറ്റായി കൂടി ക്രിസ്റ്റി മാറുന്നുണ്ടെന്ന് തീയേറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. നവാഗതനായ ആൽവിൻ ഹെൻട്രി സംവിധാനം ചെയ്ത ക്രിസ്റ്റി, പ്രശസ്ത രചയിതാക്കളായ ജി ആർ ഇന്ദുഗോപൻ, ബെന്യാമിൻ എന്നിവർ ചേർന്നാണ് രചിച്ചത്. റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close