ഇങ്ങനെയാവണം പെൺകുട്ടികൾ; വിജയം നെയ്‌തെടുക്കുന്ന ഡിയർ വാപ്പി

Advertisement

ലാൽ, അനഘ നാരായണൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഡിയർ വാപ്പി ഇപ്പോൾ മികച്ച വിജയം നേടിയാണ് കേരളത്തിലെ തീയേറ്ററുകളിൽ മുന്നേറുന്നത്. ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം കാണാൻ ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രശ്നങ്ങളിൽ തളരാതെ മുന്നോട്ട് പോയ, തങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി പറന്നുയർന്ന ബഷീർ, ആമിറാ എന്നീ അച്ഛന്റെയും മകളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. ബാപ്പയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയ മകളുടെ കഥ പറഞ്ഞ ഈ ചിത്രം കാണുന്ന ഓരോ പ്രേക്ഷകരും പറയുന്നത് ഇങ്ങനെയാവണം ഓരോ പെണ്കുട്ടികളുമെന്നാണ്. ജയിക്കാൻ വേണ്ടി തീരുമാനിച്ചിറങ്ങിയാൽ, നിൽക്കുന്ന ഏത് മണ്ണും നമുക്കായ് വഴിവെട്ടും എന്നും ഈ ചിത്രം പറഞ്ഞു വെക്കുന്നുണ്ട്. ഡിയർ വാപ്പി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതിന്റെ ഉദാഹരണമാണ് ഇപ്പോൾ ഓരോ ദിനവും ഏറി വരുന്ന ജനപിന്തുണ കാണിച്ചു തരുന്നത്.

Advertisement

ദൃഢനിശ്ചയത്തോടെ വാപ്പിയുടെ സ്വപ്നത്തിലേക്ക് എത്തുന്ന ആമിറയായി അനഘ നാരായണൻ ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിൽ ബഷീറായി കയ്യടി നേടുന്നത് ലാൽ ആണ്. ഇവരെ കൂടാതെ നിരഞ്ജ് മണിയന്‍പിള്ള രാജു, മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര,നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി തന്നെ അവതരിപ്പിച്ചു. പെൺകുട്ടികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്‌ഷ്യം അവളുടെ കരിയറും സ്വപ്നങ്ങളുമാണെന്നും, അല്ലാതെ വിവാഹമല്ല എന്നതും ഈ ചിത്രം കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close