വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണ മികവ്, സ്വാതന്ത്രം അർദ്ധരാത്രിൽ കുതിപ്പ് തുടരുന്നു.

Advertisement

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രം സ്വാതന്ത്രം അർദ്ധരാത്രിയിൽ, മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. കലാപരമായും സാങ്കേതികമായും മേന്മ പുലർത്തിയ ചിത്രമാണ് സ്വാതന്ത്രം അർദ്ധരാത്രിയിൽ. കഥാപാത്രങ്ങളുടെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടുമ്പോഴും, ആ കാഴ്ചകളെ മനോഹരമാക്കിയ ഛായാഗ്രാഹണ മികവിനെ ഓർക്കാതെ തീയറ്റർ വിട്ടു പുറത്തുവരുമെന്ന് തോന്നുന്നില്ല. അത്രമേൽ മികച്ച ഛായാഗ്രാഹണമായിരുന്നു ചിത്രത്തിലേത്. അവസാന രംഗങ്ങളിൽ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനെടുത്ത പ്രയത്നം തന്നെ ഇതിനു ഉദാഹരണമാണ്. അങ്കമാലി ഡയറീസ് എന്ന മുൻ ചിത്രത്തിലെ പത്ത് മിനിറ്റോളം നീണ്ടു നിൽക്കുന്ന ഒറ്റ ഷോട്ടിലൊരുക്കിയ ക്ലൈമാക്സ് രംഗങ്ങളെല്ലാം അന്ന് വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. അങ്കമാലി ഡയറീസിൽ നിന്നും സ്വാതന്ത്രം അർദ്ധരാത്രിയിലേക്ക് എത്തുമ്പോൾ അദ്ദേഹം കൂടുതൽ മികച്ച കാഴ്ചകൾ നൽകി അദ്ദേഹം പ്രേക്ഷരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ചിത്രത്തിലെ രക്തരൂക്ഷിതമായ കലാപഭൂമിയും, തടവറയിലെ രാത്രികാലവുമെല്ലാം മികവുറ്റതാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സമീർ താഹിർ ആദ്യമായി സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയായിരുന്നു ഗിരീഷ് ഗംഗാധരൻ ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രം. ആദ്യ ചിത്രം തന്നെ ഗിരീഷ് ഗംഗാധരന്റെ കഴിവ് വിളിച്ചോതുന്നതായിരുന്നു അതിനു ശേഷം ഗപ്പി, അങ്കമാലി ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹം ഛായാഗ്രാഹണം നിർവഹിച്ചു. അങ്കമാലി ഡയറീസിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയുടെ ശിഷ്യൻ ആണ് ടിനു പാപ്പച്ചൻ. ബി. സി. ജോഷി ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. സംവിധായകനായ ബി. ഉണ്ണികൃഷ്ണനാണ് സ്വാതന്ത്രം അർദ്ധരാത്രിയിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ് തുടങ്ങിയവർ അഭിനയിച്ച ചിത്രം മികച്ച പ്രതികരണവുമായി നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close