കാത്തിരിപ്പുകൾക്ക് വിരാമമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ പരോൾ നാളെ മുതൽ, ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് ഇതാ.

Advertisement

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ചിത്രം പരോൾ, നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് പുറത്തിറങ്ങി. പേര് സൂചിപ്പിക്കുന്ന പോലെ ജയിൽ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് പരോൾ. ചിത്രത്തിൽ സഖാവ് അലക്സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഏവർക്കും പ്രിയങ്കരനായ സഖാവ് അലക്സിന് ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടുന്ന പ്രശ്നങ്ങളും തുടർന്നു ജയിലിൽ എത്തുന്നതുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം നായികയായി എത്തുന്നത് ഇനിയയാണ്. ഇവരെ കൂടാതെ ചിത്രത്തിൽ സിദ്ധിഖ്, മിയ, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.നവാഗതനായ അജിത് പൂജപ്പുരയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Advertisement

ജയിൽ വാർഡൻ ആയി പ്രവർത്തിച്ചിരുന്ന അജിത് പൂജപ്പുര, ജയിലിൽ വച്ച് കണ്ടതും അറിഞ്ഞതുമായ കഥകൾ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതെന്നു മുൻപ് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങൾ പിറന്ന ജയിൽ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടിയെത്തുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ടു ഗാനങ്ങളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു.

ആന്റണി ഡിക്രൂസ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഉസ്താദ് ഹോട്ടൽ, സ്പാനിഷ് മസാല തുടങ്ങി ഒരുപിടി ചിത്രങ്ങൾക്ക് ഛായാഗ്രഹണമൊരുക്കിയ ലോകനാഥനാണ് പരോളിനു വേണ്ടിയും ക്യമാറ ചലിപ്പിച്ചിരിക്കുന്നത്. ശരത്, ആൽവിൻ ജോഷ്വ തുടങ്ങിയവർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഫാമിലി ത്രില്ലറായ ചിത്രം നാളെ മുതൽ അവധിക്കാലം ആഘോഷിക്കാൻ എത്തുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close