പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളികളും ഏറെ ആരാധിക്കുന്ന സംവിധായകൻ ആണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നും കേരളത്തിലും ആഘോഷിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങൾ ആണ്. സ്ഥിരം ശൈലികളിൽ നിന്ന് മാറി നടക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് എന്ന് മാത്രമല്ല അവർ അത് ഒരുപാട് ഇഷ്ടപെട്ടിട്ടും ഉണ്ട്. അത് കൊണ്ട് തന്നെ സിനിമാ പ്രേമികളുടെ ഇഷ്ട സംവിധായകരുടെ ലിസ്റ്റിൽ ഇപ്പോഴും ഈ സംവിധായകന്റെ പേരും ഉണ്ടാകും.
ഗൗതം മേനോൻ ഒരുക്കിയ മിന്നലേ, കാക്ക കാക്ക , വാരണം ആയിരം, വേട്ടയാട് വിളയാട്, വിണ്ണൈ താണ്ടി വരുവായ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ വിമർശകരും പ്രേക്ഷകരുമടക്കം എല്ലാവരും ആഘോഷിച്ചിട്ടുള്ള ചിത്രങ്ങൾ ആണ്. ഇപ്പോഴിതാ ഈ സംവിധായകൻ മലയാള സിനിമയിലേക്ക് എത്തുകയാണ് എന്ന സൂചനകൾ തരികയാണ് അദ്ദേഹം.
ഒരു അഭിനേതാവായി ജോഷി തോമസ് ഒരുക്കുന്ന നാം എന്ന ചിത്രത്തിലൂടെ അരങ്ങേറുന്ന അദ്ദേഹം അടുത്ത വർഷം ഫെബ്രുവരിയിൽ തന്റെ ആദ്യ മലയാള സിനിമ ഒരുക്കുമെന്നും സൂചന തരുന്നു. അതിനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു എന്ന് പറഞ്ഞ അദ്ദേഹം ചിത്രത്തിലെ നായകനായി ആരെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയില്ല.
മോഹൻലാലും, മമ്മൂട്ടിയും മുതൽ എല്ലാ പ്രമുഖ താരങ്ങളെയും അദ്ദേഹം കണ്ടു കഴിഞ്ഞെന്നും, അവരുടെ തിരക്കുകൾ കാരണം ഡേറ്റ് ലഭിക്കുന്നില്ല എന്നുമാണ് സൂചനകൾ പറയുന്നത്. നിവിൻ പോളി ആയിരിക്കും നായകൻ എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.
പ്രിത്വി രാജ്, ജയം രവി, പുനീത് രാജ് കുമാർ എന്നിവരെ വെച് അദ്ദേഹം ഒരു ബഹുഭാഷാ ചിത്രം ഒരുക്കുന്നതായി കഴിഞ്ഞ വർഷം തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. അതിന്റെ മലയാളം വേർഷൻ ആണോ ഇനി ഫെബ്രുവരിയിൽ തുടങ്ങാൻ പോകുന്നതെന്നും അറിയില്ല.
ഏതായാലും അദ്ദേഹത്തിന്റെ അടുത്ത റിലീസ് ആയ വിക്രം ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ എല്ലാ ജോലികളും തീർത്തതിന് ശേഷം മാത്രമേ തന്റെ അടുത്ത ചിത്രം ഗൗതം മേനോൻ ആരംഭിക്കു.