എഡിറ്റിംഗിൽ തുടങ്ങി സംവിധായകനിലൂടെ ഇപ്പോൾ അഭിനയലോകത്തും തിളങ്ങി അജി ജോൺ..!

Advertisement

കഴിഞ്ഞ മാസം പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ- സുഗീത് ചിത്രമായ ശിക്കാരി ശംഭു കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ഒരു പോലെ ചോദിച്ച ഒരു കാര്യമാണ്, അതിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആരാണെന്നു. പേരറിയാത്ത ആ നടനെ അവർ അഭിനന്ദിക്കുന്നതും കണ്ടു. കാരണം ആ കഥാപാത്രം അത്രയേറെ അവരുടെ മനസ്സിൽ പതിഞ്ഞു പോയിരുന്നു. ഒരു നടൻ എന്ന നിലയിൽ അതാണ് ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന വിജയം . ആ വിജയം നേടിയ നടൻ മറ്റാരുമല്ല, പ്രശസ്ത സംവിധായകൻ കൂടിയായ അജി ജോൺ ആണ്. വിക്ടർ എന്ന കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് മലയാളി മനസ്സിൽ ചേക്കേറിയ ഈ സംവിധായകൻ ആ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ ഒരു നടനെന്ന നിലയിൽ തന്റെ പ്രതിഭയറിയിച്ചു കഴിഞ്ഞു. അത്ര സ്വാഭാവികമായി ആണ് ആ കഥാപാത്രത്തിന് അജി ജോൺ ജീവൻ നൽകിയത്. വിക്ടർ ആയി അഭിനയിക്കാൻ അജി ജോണിനെ തിരഞ്ഞെടുത്ത സുഗീത് എന്ന സംവിധായകന്റെ മികവിനെ കുറിച്ചും നമുക്കിവിടെ പരാമർശിക്കാതിരിക്കാനാവില്ല.

ഇപ്പോഴത്തെ മലയാള സിനിമയിലെ പല യുവ താരങ്ങളെയും പോലെ എൻജിനിയറിങ്‌ മേഖലയിൽ നിന്നാണ് അജി ജോൺ എന്ന കലാകാരനും സിനിമയിൽ എത്തിയത്. പക്ഷെ സംവിധാനത്തിലും അഭിനയത്തിലുമല്ല ഈ ബഹുമുഖ പ്രതിഭ ആദ്യം കൈ വെച്ചത്. ചിത്രാഞ്ജലിയിൽ എഡിറ്റർ ആയി തന്റെ കരിയർ ആരംഭിച്ച അജി ജോൺ അമൃത ടെലിവിഷനിൽ ഒരു വർഷത്തോളം ജോലി നോക്കുകയും ചെയ്തു . അതിനു ശേഷമാണു ജോലി ഉപേക്ഷിച്ചു സംവിധായകന്റെ തൊപ്പിയണിഞ്ഞത് . മൂന്നു ചിത്രങ്ങൾ ആണ് അജി ജോൺ സംവിധാനം ചെയ്തതു. ജയസൂര്യ നായകനായ നല്ലവൻ, അനൂപ് മേനോൻ നായകനായ നമ്മുക്ക് പാർക്കാൻ, ജയസൂര്യ നായകനായി അനൂപ് മേനോന്റെ രചനയിൽ ഒരുക്കിയ ഹോട്ടൽ കാലിഫോർണിയ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. അഭിനയം മനസ്സിലുണ്ടായിരുന്ന അജി അതിനു ശേഷം അഭിനയരംഗത്തേക്കുള്ള ചുവടു വെപ്പുകൾ ആരംഭിച്ചു.

Advertisement

പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ തലകാണിച്ചെങ്കിലും മിനിസ്‌ക്രീനിൽ കെ കെ രാജീവ് എന്ന പ്രഗത്ഭ സംവിധായകന്റെ പരമ്പരയിലെ പെർഫോമൻസിനു കിട്ടിയ മികച്ച നടനുള്ള അവാർഡ് അജിജോണിന്‌ നൽകിയത് ഒരഭിനേതാവ് എന്ന നിലയിൽ പുതിയൊരു തുടക്കമായിരുന്നു. എന്ന് പറയാം . ഒരു നടൻ ആവണം എന്ന തീരുമാനം അജി ഉറപ്പിച്ചത് അതോടു കൂടിയാണ്. പിന്നീട് സംഭവിച്ചത് ചരിത്രം. നല്ലൊരു വേഷം സുഗീത് നൽകിയതോടെ മലയാള സിനിമയിൽ ഒരു നടനെന്ന നിലയിൽ അജി ജോണും ഇന്ന് തിരിച്ചറിയപ്പെട്ടു തുടങ്ങി . ശിക്കാരി ശംഭുവിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഒട്ടേറെ അവസരങ്ങളാണ് ഈ നടനെ തേടി എത്തുന്നതിപ്പോൾ. ഒരുപാട് വൈകാതെ തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ അജി ജോണിന് കഴിയട്ടെ എന്ന് നമ്മുക്ക് പ്രാർഥിക്കാം. മികച്ച പ്രതിഭയാണ് എന്നത് വ്യക്തം, ഇനി വേണ്ടത് അജിയുടെ കഠിനാധ്വാനത്തിനൊപ്പം ഭാഗ്യവുമാണ്. അതുണ്ടാകും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം,

Advertisement

Copyright © 2017 onlookersmedia.

Press ESC to close