കിഷ്കിന്ധാ കാണ്ഡം മണിച്ചിത്രത്താഴ് പോലെ; ശ്രദ്ധ നേടി ഫാസിലിന്റെ വാക്കുകൾ

Advertisement

ആസിഫ് അലി, വിജയ രാഘവൻ, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത കിഷ്കിന്ധാ കാണ്ഡം എന്ന മലയാള ചിത്രം നേടുന്നത് അഭൂതപൂർവമായ പ്രേക്ഷക- നിരൂപക പ്രതികരണമാണ്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി തന്നെ കിഷ്കിന്ധാ കാണ്ഡം സ്ഥാനം പിടിച്ചു കഴിഞ്ഞു. ആസിഫ് അലി, വിജയ രാഘവൻ എന്നിവരുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതുപോലെ തന്നെ, ദിൻജിത് അയ്യത്താൻ ഒരുക്കിയ ഈ ചിത്രത്തിന്റെ നട്ടെല്ലായി നിൽക്കുന്നത്, ബാഹുൽ രമേശ് ഒരുക്കിയ തിരക്കഥയാണ്.

ചിത്രീകരണത്തിന് മുൻപ് തന്നെ ഇതിന്റെ തിരക്കഥ പൂർണ്ണമായി വായിച്ച പ്രശസ്ത സംവിധായകൻ ഫാസിൽ പറഞ്ഞത്, മണിച്ചിത്രത്താഴ് എന്ന ക്ലാസിക് ചിത്രത്തിന്റേത് പോലെ സങ്കീർണ്ണമാണ് കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എന്നാണ്. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഫാസില്‍ പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അപ്പുപിള്ളയുടെ കഥാപാത്രം ചെയ്യേണ്ടത് ഏറ്റവും മികച്ച ഒരു നടനായിരിക്കണം എന്നതാണ്. പണ്ടെല്ലാം തിലകനെപ്പോലെ ശക്തരായ നടന്മാരുണ്ടായിരുന്നു എന്നും, ഇപ്പോൾ അങ്ങനെ ഉള്ളവർ കുറവായത് കൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യുന്ന നടനെ സൂക്ഷിച്ചു തിരഞ്ഞെടുക്കണമെന്നും ഫാസിൽ പറഞ്ഞതായി സംവിധായകൻ ദിൻജിത് അയ്യത്താൻ ദി ക്യൂ സ്റ്റുഡിയോക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി.

Advertisement

ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന അദ്ദേഹത്തിന്റെ നിർദേശം പരിഗണിച്ച്, ആ കഥാപാത്രത്തിന്റെ സ്ഥാനത്ത് നടത്താനിരുന്ന പരീക്ഷണം തങ്ങൾ വേണ്ടെന്നു വെച്ചെന്നും അദ്ദേഹം പറയുന്നു. മണിച്ചിത്രത്താഴ് പോലെ അത്രയും സങ്കീര്‍ണ്ണമായ ഒരു കഥ പറയുന്നത് കൊണ്ട്, കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാളിപ്പോകുമെന്നും അതിന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നും അദ്ദേഹം പറഞ്ഞ കാര്യവും ദിൻജിത് കൂട്ടിച്ചേർത്തു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close