ഫഹദ് ഫാസിൽ വേണു ചിത്രം കാർബൺ ഒരുങ്ങുന്നത് പക്കാ എന്റർടൈനറായി

Advertisement

ഫഹദ് ഫാസിലിനെ നായകനാക്കി പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് കാർബൺ. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ് ആണ് ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്.

ആദ്യമായാണ് മമത മോഹൻദാസ് ഫഹദ് ഫാസിലിന്റെ നായികയാവുന്നത് എന്ന പ്രത്യേകതയും ഈ വേണു ചിത്രത്തിനുണ്ട്. ഹണി ബീ എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ച സിബി തൊട്ടുപുറം ആണ് ഈ സിനിമ നിർമ്മിക്കുന്നത്.

Advertisement

വേണു തന്റെ സ്ഥിരം ശൈലിയിൽ നിന്ന് മാറി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് നിർമ്മാതാവായ സിബി തൊട്ടുപുറം അറിയിച്ചു.

ഇതിനു മുൻപേ വേണു സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിലും കൊമേർഷ്യൽ ഘടകങ്ങൾക്ക് പകരം കലാമൂല്യത്തിനാണ് പ്രാധാന്യം നൽകിയത്.

ഇരുപതു വര്ഷങ്ങള്ക്കു മുൻപേ ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം ദയയും മൂന്നു വര്ഷം മുൻപേ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മുന്നറിയിപ്പുമാണ് വേണു ഇതിനു മുൻപേ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ.

കാർബൺ എന്ന ചിത്രം അതിലെ ബോളിവുഡ് സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാവുകയാണ് ഇപ്പോൾ. ഈ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകനും രചയിതാവും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ്.

നിരവധി ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനാണ് വിശാൽ ഭരദ്വാജ്. ഓംകാര, കമിനേ എന്നെ ചിത്രങ്ങൾക്ക് വേണ്ടി വിശാൽ ഭരദ്വാജ് ഒരുക്കിയ ഗാനങ്ങൾ മനോഹരം ആയിരുന്നു. വേണുവിന്റെ ആദ്യ ചിത്രമായ ദയക്ക് വേണ്ടി സംഗീതം ഒരുക്കിയതും വിശാൽ ഭരദ്വാജ് ആയിരുന്നു.

കാർബൺ എന്ന ഈ ചിത്രത്തിലെ മറ്റൊരു ബോളിവുഡ് സാന്നിധ്യം ക്യാമറാമാൻ ആയ കെ യു മോഹനനാണ്. മലയാളിയാണ് മോഹനൻ എങ്കിലും കൂടുതലും ജോലി ചെയ്തിട്ടുള്ളത് ബോളിവുഡ് ചിത്രങ്ങളിലാണ്.

ഷാരൂഖ് ഖാൻ , ആമിർ ഖാൻ തുടങ്ങിയ വമ്പന്മാരോടൊപ്പമാണ് കെ യു മോഹനൻ കൂടുതലും ജോലി ചെയ്തിട്ടുള്ളത്.ഈ അടുത്തിടെ പുറത്തു വന്ന ഇംതിയാസ് അലി-ഷാരൂഖ് ഖാൻ ചിത്രമായ ജബ് ഹാരി മെറ്റ് സേജലിന്റെയും ക്യാമറാമാൻ കെ യു മോഹനൻ ആയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close