ആട് 2 ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക്..

Advertisement

ബോക്സ്ഓഫീസിൽ വമ്പൻ പരാജയം ആയിരുന്നെങ്കിലും ആടിനും ഷാജി പാപ്പനും ആരാധകർ ഏറെയാണ്. നിരൂപകരും സിനിമ ആസ്വാദകരും തിയേറ്ററിൽ കൈ വിട്ട സിനിമയെ ടോറന്റ് റിലീസിന് ശേഷം സാധാരണ പ്രേക്ഷകർ ഏറ്റെടുത്തു.

അതുകൊണ്ട് തന്നെയാണ് ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്. ആദ്യ ഭാഗത്തിലെ താരങ്ങളെ വെച്ചുകൊണ്ട് തന്നെ ആടിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.

Advertisement

സെപ്തംബർ ആദ്യം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ഈ വർഷം ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

ഫ്രൈഡേ ഫിൽംസിന്റെ ബാനറിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ആട് 2 നിർമ്മിക്കുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാകും ആട് 2 എന്നാണ് സംവിധായകൻ മിഥുൻ മാനുവലിന്റെ പ്രതീക്ഷ.

Advertisement

Press ESC to close