രഞ്ജി പണിക്കർ നിർമ്മിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി നായകൻ

Advertisement

നടനും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ ഇനി നിർമ്മാതാവിന്റെ വേഷം കൂടി അണിയാൻ തയ്യാറെടുക്കുകയാണ്. സുരേഷ് ഗോപി ആയിരിക്കും രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി എത്തുക എന്നാണ് വാർത്തകൾ വരുന്നത്.

ലേലം എന്ന സൂപ്പർ ഹിറ്റ് സുരേഷ് ഗോപി- ജോഷി-രഞ്ജി പണിക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിരിക്കും രഞ്ജി പണിക്കർ ആദ്യമായി നിർമ്മിക്കാൻ പോകുന്ന ചിത്രം. ഈ ചിത്രത്തിന്റെ തിരക്കഥ രചനയുടെ അവസാന ഘട്ടത്തിലാണ് രഞ്ജി പണിക്കർ ഇപ്പോൾ.

Advertisement

കഴിഞ്ഞ വര്ഷം കസബ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധായകനായി അരങ്ങേറ്റം കുറിച്ച രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആയിരിക്കും ലേലം 2 സംവിധാനം ചെയ്യുക.

ഈ ചിത്രം വിതരണം ചെയ്യുന്നതും രഞ്ജി പണിക്കർ തന്നെ ആയിരിക്കും. നിർമ്മാണ കമ്പനിയോടൊപ്പം വിതരണ കമ്പനിയും രഞ്ജി പണിക്കർ ,ആരംഭിച്ചിട്ടുണ്ട്. രഞ്ജി പണിക്കർ വിതരണം ചെയ്യുന്ന ആദ്യ മലയാള ചിത്രം തന്നെ ബിഗ് ബജറ്റ് ചിത്രമാണ്.

പ്രിത്വി രാജ് നായകനാകുന്ന ആദം ജോൺ എന്ന ചിത്രമാണ് രഞ്ജി പണിക്കർ വിതരണം ചെയ്യാൻ പോകുന്ന ആദ്യ മലയാള ചിത്രം. ഈ വരുന്ന ഓണത്തിന് ആദം ജോൺ തീയേറ്ററുകളിൽ എത്തും.

ആദം ജോണിന്റെ നിർമ്മാതാക്കളായ ജോസ് സൈമണും ബ്രിജേഷ് മുഹമ്മദും ആണ് രഞ്ജി പണിക്കരുടെ വിതരണ കമ്പനിയിലെ പങ്കാളികൾ. ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും എത്തുന്ന ലേലം 2 ഈ വരുന്ന ഡിസംബർ മുതൽ ചിത്രീകരണം ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.

ഇതിനു ശേഷം ബിജു മേനോനെ നായകനാക്കി പ്രമോദ് മോഹൻ സംവിധാനം ചെയ്യാൻ പോകുന്ന ഒരായിരം കിനാക്കൾ, ഫഹദ് ഫാസിൽ നായകനാകുന്ന ഒരു ചിത്രം.

സുരേഷ് ഗോപിയെ നായകനാക്കി രഞ്ജി പണിക്കർ തന്നെ സംവിധാനം ചെയ്യാൻ പോകുന്ന ഭരത് ചന്ദ്രൻ ഐ പി എസ് 2 എന്നിവയും രഞ്ജി പണിക്കർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close