നാളെ മുതൽ കേരളം ഈ ഉമ്മയുടെയും മകന്റെയുമൊപ്പം ;എന്റെ ഉമ്മാന്റെ പേര് തിയേറ്റർ ലിസ്റ്റ് എത്തി;

Advertisement

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് യുവ താരം ടോവിനോ തോമസ് നായക വേഷത്തിൽ എത്തിയ എന്റെ ഉമ്മാന്റെ പേര്. ടോവിനോ തോമസിനോപ്പം പ്രശസ്ത നടി ഉർവശിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നാളെ കേരളത്തിൽ റിലീസ് ചെയ്യുകയാണ്. മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇപ്പോൾ വന്നു കഴിഞ്ഞു. കേരളത്തിൽ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഈ ചിത്രം റിലീസിന് എത്തുന്നുണ്ട്. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫാമിലി ഡ്രാമ ആയാണ്  ഒരുക്കിയിരിക്കുന്നത്. സംവിധായകനൊപ്പം ശരത് ആർ നാഥും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.

Ente Ummante Peru theater list stills


ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി മൂവീസ് എന്നീ ബാനറുകളിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്ലറും അതുപോലെ തന്നെ രണ്ടു സോങ് ലിറിക് വിഡിയോകളും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ജോർഡി പ്ലാനെൽ ക്ലോസ ആണ്. അർജു ബെൻ എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൽ വലിയ താര നിര തന്നെയാണ് അണിനിരക്കുന്നത്. സായി പ്രിയ ദേവ, സിദ്ദിഖ്, മാമുക്കോയ, ഹാരിഷ് കണാരൻ, ദിലീഷ് പോത്തൻ, ശാന്തി കൃഷ്ണ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക്  ശേഷം  റിലീസ് ചെയ്യുന്ന  ടോവിനോ ചിത്രമാണ്  എന്റെ ഉമ്മാന്റെ പേര്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close