മമ്മൂട്ടിയെയും, ദുൽഖറിനെയും അനുകരിച്ചുകൊണ്ട് ബെൻസ് കാറിൽ മറിയം അമീറാ സൽമാൻ.. ചിത്രം തരംഗമാകുന്നു..

Advertisement

മലയാള സിനിമയിൽ ഓരോ നടന്മാർക്കും പലതിനോടാണ് ആകർഷണം. ആഡംബര ജീവിതം നയിക്കുന്ന താരങ്ങൾ തങ്ങളുടെ ഇഷ്ടങ്ങൾ ഒരിക്കലും എക്കാലത്തും മറക്കില്ല എന്നതാണ് സത്യം. ജയറാമിന് ആനകളോടും ചെണ്ട കൊട്ടിനോടുമുള്ള കമ്പം അതിന് ഉദാഹരണം മാത്രം. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പണ്ടേ മുതൽ കാറുകളോട് ഏറെ പ്രിയമുള്ള വ്യക്തിയായിരുന്നു. സ്വന്തമായി ഗ്യാരജ് വരെ അദ്ദേഹത്തിനുണ്ട്. ഇറങ്ങുന്ന എല്ലാ കാറുകളും തന്റെ ഗ്യാരജിൽ എത്തിക്കാൻ അദ്ദേഹം മറന്നട്ടില്ല. ഈ വയസ്സിലും മമ്മൂട്ടി ഡ്രൈവറുടെ സഹായം ഇല്ലാതെ വണ്ടി ഓടിക്കുന്നതും മലയാളികൾക്ക് ഏറെ ഞെട്ടലോടെ തന്നെ നോക്കി കാണാൻ സാധിക്കുകയുള്ളു.

പിതാവിന്റെ അതേ കഴിവും അതേ ഇഷ്ടങ്ങളുമാണ് സാക്ഷാൽ ദുൽഖറിനുമുള്ളത്. അടുത്തിടെ അദ്ദേഹം തന്റെ പുതിയ കാറിൽ പ്രത്യക്ഷപ്പെട്ടിരുന്നു , സ്വന്തമായി ഗ്യാരേജുള്ള അദ്ദേഹത്തിന് ബൈക്കുകളുടെയും കാറുകളുടെയും വലിയ കളക്ഷൻ തന്നെയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ദുൽഖറിന്റെ മകളാണ്. തലമുറകൾ കൈമാറി ഈ കാർ ഭ്രമം തന്റെ മകളായ മറിയം അമീര സൽമാനിലേക്കും എത്തിയിട്ടുണ്ട് എന്ന സൂചനയാണ് ദുൽക്കർ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ദുൽക്കർ ബെൻസ് കാറിൽ കൈ പുറത്തൊട്ടിട്ട് സിറ്റി മുഴുവൻ കറങ്ങിയ അതേ ഫീൽ അല്ലെങ്കിൽ അതേ മാനറിസം തന്റെ മകളിലും കാണാൻ സാധിക്കുന്നുണ്ട് എന്നും ദുൽക്കർ തന്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close