ആരാധകരെ ആവേശത്തിലാക്കി സാമി 2 ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement

മോഷൻ പോസ്റ്ററിലൂടെയും മാസ്സ് ലുക്കിലും തരംഗം സൃഷ്ട്ടിച്ച സാമി 2 ട്രയ്ലർ പുറത്തിറങ്ങി. സാമി ആദ്യ ഭാഗത്തിനോട് നീതി പുലർത്തുന്ന ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. വർഷങ്ങൾക്ക് ശേഷം വിക്രം വീണ്ടും കാക്കി അണിയുമ്പോൾ തമിഴ് സിനിമ പ്രേമികൾ ഒന്നടങ്കം വൻ സ്വീകരണമായിരിക്കും നൽകുക. ട്രയ്ലറിൽ നിന്ന് തന്നെ ചിത്രം പക്ക മാസ്സ് മസാല ചിത്രമായിരിക്കുമെന്നും എല്ലാ തരം പ്രേക്ഷകർക്ക് ആസ്വദിച്ചു ഇരുന്നു കാണാവുന്ന ഒരു നല്ല എന്റർട്ടയിനർ കൂടിയവുമെന്ന് വിശ്വസമുണ്ട് . കീർത്തി സുരേഷിന്റെ പക്യതയാർന്ന പ്രകടനം ചിത്രത്തിന് മുതൽകൂട്ടായിരിക്കും

Advertisement

ട്രയ്ലറിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിൽ വിക്രം ഐ. പി.എസ് ഓഫീസറായിട്ടായിരിക്കും വേഷമിടുന്നത് . ട്രയ്ലറിലെ പ്രധാന ആകർഷണം ചിത്രത്തിന്റെ പഞ്ചാത്തലാ സംഗീതം തന്നെയാണ് , പണ്ട് തമിഴ് നാട്ടിൽ ഹരം കൊള്ളിച്ച സാമി മ്യൂസിക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. വിക്രം ചിത്രത്തിന് വേണ്ടി കുറെ വർക്ക് ഔട്ടുകൾ നടത്തി ബോഡി ബിൽഡ്അപ്പ് ചെയ്തിട്ടുണ്ട് എന്നത് ട്രയ്ലറിൽ വ്യക്തമായി കാണാൻ സാധിക്കും . എല്ലാ പ്രേക്ഷകരെയും ട്രയ്ലർ തൃപ്തിപ്പെടുത്തുമോ എന്നത് കണ്ട് തന്നെ വിലയിരുത്തണം എന്തായാലും ഈ വർഷം പകുതിയോടെ റീലീസിന് ഒരുങ്ങുന്ന സാമി സ്ക്വയറിനായി കാത്തിരിക്കാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close