മാസ്സ് പോസ്റ്ററുമായി വിക്രമിന്റെ സാമി 2

Advertisement

സ്കെച്ചിന് ശേഷം വിക്രം നായകനായിയെത്തുന്ന മാസ് മസാല ചിത്രമാണ് സാമി 2 . ആദ്യ ഭാഗം വൻ വരെവേൽപ്പായിരുന്നു തമിഴ് നാട്ടിൽ ലഭിച്ചത് പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ തീരുമാനിച്ചത്. സിങ്കം 3ക്ക് ശേഷം ഹരി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയാണ് സാമി സ്ക്വയർ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ വൻ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ട്ടിച്ചത് , നിലവിൽ ഏറ്റവും അധികം യൂ ട്യൂബ്‌ ലൈക്കുള്ള മോഷൻ പോസ്റ്റർ സാമി സ്ക്വയറിന്റെ പേരിലാണ്. ദിവസങ്ങളോളം യൂ ട്യൂബിൽ ട്രെൻഡിങ് ആവുകയും വിക്രം തന്റെ രണ്ടാം വരവ് അക്ഷരാർത്ഥത്തിൽ തമിഴ് സിനിമ പ്രേമികളെ ഞെട്ടിക്കുകയായിരുന്നു.

മോഷൻ പോസ്റ്ററിന് ശേഷം ഇന്ന് ഇറങ്ങിയ ട്രെയ്ലർ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്‌ . ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ നായികയായി കീർത്തി സുരേഷാണ് വരുന്നത്. ഇത്തവണ ജമിനിയിൽ ഛായാഗ്രഹണം നിർവഹിച്ച വെങ്കടേഷാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. തെലുഗിൽ റെക്കോർഡ് തുകക്കാണ് ഔരാ സിനിമാസ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

Advertisement

ആദ്യ ഭാഗം പോലെ പോലെ തന്നെ ആക്ഷന് പ്രാധാന്യം നലകിയിരിക്കുന്ന സാമി 2 തീയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്‌ .വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം നിര്മിച്ചിരിക്കുന്നത് ഷിബു തമിൻസ് ആണ്

Advertisement

Copyright © 2017 onlookersmedia.

Press ESC to close