ദുല്‍ഖറിനെ ബോളിവുഡില്‍ നായകനാക്കിയത് അഭിഷേക് ബച്ചനെ മാറ്റി..

Advertisement

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റം ആഘോഷിക്കുകയാണ് മലയാള സിനിമ ലോകം. തമിഴും തെലുങ്കും കടന്ന് ഹിന്ദി വരെ എത്തിയിരിക്കുന്നു ഈ കുറഞ്ഞ കാലം കൊണ്ട് ദുല്‍ഖര്‍. ഓക്കെ കണ്മണി, ചാര്‍ലി, ബാംഗ്ലൂര്‍ ഡേയ്സ്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകളിലെ പ്രകടനം കണ്ടാണ് ദുല്‍ഖറിനെ ബോളിവുഡിലേക്ക് ക്ഷണിച്ചത് എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ആകര്‍ഷ് ഖുറാന പറയുന്നത്.

അഭിഷേക് ബച്ചനെ ആയിരുന്നു ആദ്യം ദുല്‍ഖറിന്‍റെ വേഷത്തിലേക്ക് പരിഗണിച്ചത്. എന്നാല്‍ അഭിഷേക് ബച്ചന്‍റെ മാര്‍ക്കറ്റിങ് വാല്യൂ തീരെ ഇടിഞ്ഞത് അഭിഷേകിനെ ഒഴിവാക്കാന്‍ കാരണമായി. തുടര്‍ന്നാണ് ദുല്‍ഖറിലേക്ക് ഈ സിനിമ എത്തുന്നത്.

Advertisement

ദുല്‍ഖറിനൊപ്പം ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ ഇര്‍ഫാന്‍ ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗേള്‍ ഇന്‍ ദി സിറ്റി, ലിറ്റില്‍ തിങ്സ് എന്നീ വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥില പാല്‍ക്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയിലാണ് എന്നതാണു മറ്റൊരു പ്രത്യേകത. സെപ്തംബര്‍ ആദ്യ വാരം ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close