Advertisement
ചുരുങ്ങിയ കാലം കൊണ്ട് ദുല്‍ഖര്‍ സല്‍മാനെ പോലെ ഇത്രയധികം ആരാധകരെ ഉണ്ടാക്കിയ മറ്റൊരു താരമില്ല. മലയാളവും തമിഴും കടന്ന്‍ ഇപ്പോള്‍ തെലുങ്കിലും ബോളിവുഡിലും വരെ എത്തിയിരിക്കുകയാണ് ദുല്‍ഖറിന്‍റെ ജൈത്ര യാത്ര.
അന്യ ഭാഷകളിലും എത്തിയതോടെ ദുല്‍ഖറിന്‍റെ ഫേസ്ബുക്ക് ലൈക്കും കൂടിയിരിക്കുകയാണ്. മറ്റ് താരങ്ങളെ ഒക്കെ പിന്നിലാക്കി 50 ലക്ഷം ലൈക്ക് ആണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ നേടിയത്.
Advertisement
മോഹന്‍ലാല്‍, നിവിന്‍ പോളി തുടങ്ങിയ താരങ്ങളെ ഒക്കെ പിന്നിലാക്കിയാണ് ദുല്‍ഖറിന്‍റെ മുന്നേറ്റം.
50 ലക്ഷം ലൈക്ക് നേടിയ സന്തോഷം ദുല്‍ഖര്‍ തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ആരാധകരുടെ ഈ സ്നേഹം എന്നു ദുല്‍ഖര്‍ പറയുന്നു.
Photo Credits : RS Gopan, Rajeevan Francis