ആ ചിത്രം ആശീർവാദ് സിനിമാസിന്റെ ഏറ്റവും വലിയ തെറ്റ്; ട്രേഡ് അനലിസ്റ്റുകൾ പറയുന്നു

Advertisement

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകുന്ന ആശീർവാദ് സിനിമാസ്, മലയാളത്തിലെ ഏറ്റവും വലിയ ചിത്രങ്ങൾ നിർമ്മിക്കുന്ന ബാനറാണ്. ഇതിനോടകം മുപ്പതിൽ കൂടുതൽ ചിത്രങ്ങൾ നിർമ്മിച്ച ഈ ബാനറിൽ ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങളും ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുമാണ് കൂടുതലും ഒരുങ്ങിയിട്ടുള്ളത്. അതിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം. മലയാളത്തിലെ ആദ്യത്തെ അൻപത് കോടി ചിതമായിരുന്നു ദൃശ്യം. കഴിഞ്ഞ വർഷമാണ് ഇതിന്റെ രണ്ടാം ഭാഗവും ഇതേ കൂട്ടുകെട്ടിൽ ആശീർവാദ് സിനിമാസ് നിർമ്മിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സമയമായതിനാലും തീയേറ്ററുകളിൽ 50 ശതമാനം മാത്രം ആളുകളെ അനുവദിച്ചിരുന്ന സമയമായതിനാലും അവർ ദൃശ്യം 2 നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തിച്ചത്. മുപ്പത് കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയത്.

എന്നാലിപ്പോൾ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് തീയേറ്ററിൽ റിലീസ് ചെയ്ത് മഹാവിജയം നേടുമ്പോൾ, മലയാള ചിത്രം ഒടിടി റിലീസായി ഇറക്കിയത് ആശീർവാദ് സിനിമാസ് ചെയ്ത് ഏറ്റവും വലിയ തെറ്റാണെന്ന് വിലയിരുത്തുകയാണ് ട്രേഡ് അനലിസ്റ്റുകൾ. ഇതിനോടകം 200 കോടിയോളം ആഗോള ഗ്രോസ് നേടിയ ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ വിദേശ ഗ്രോസ് മാത്രം അൻപത് കോടിയോളം ആയി. വിദേശത്ത് അജയ് ദേവ്ഗണിനെക്കാൾ മാർക്കറ്റുള്ള മോഹൻലാലിൻറെ ദൃശ്യം 2 തീയേറ്ററിൽ വന്നിരുന്നെങ്കിൽ, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ബോക്സ് ഓഫിസ് നാഴികക്കല്ലായി മാറിയേനെ എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. നല്ലൊരവസരമാണ് ആശീർവാദ് സിനിമാസ് നഷ്ടമാക്കിയതെന്നും അവർ സൂചിപ്പിക്കുന്നു. എന്നാൽ ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ സഹനിർമ്മാതാക്കൾ കൂടിയായ ആശീർവാദ് സിനിമാസ്, ഹിന്ദി പതിപ്പ് നേടിയ മഹാവിജയത്തോടെ സാമ്പത്തികമായി മികച്ച നേട്ടമാണ് ഉണ്ടാക്കിയത് എന്ന വസ്തുതയും നിലനിൽക്കുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close