തിരക്കഥ പൂർത്തിയായി; ഹൃദയത്തിന് ശേഷം ഹിറ്റ് ആവർത്തിക്കാൻ വിനീത് ശ്രീനിവാസൻ വീണ്ടും

Advertisement

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിനീത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം അണിയറയിൽ ഒരുങ്ങുന്നു.  ചിത്രത്തിൻറെ തിരക്കഥ ജോലികൾ പൂർത്തിയാക്കിയിരിക്കുകയാണെന്ന് വിനീത് അടുത്തിടെ നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.. അഞ്ചു പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുന്നത്. അവരെ ചുറ്റിപ്പറ്റിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്,  മൂന്ന് കാസ്റ്റിംഗ് പൂർത്തിയായി എന്നും രണ്ടു കാസ്റ്റിംഗ് ഉറപ്പിച്ചിട്ടില്ലന്നും താരം അഭിമുഖത്തിലൂടെ പറഞ്ഞു.

വിനീത് കേന്ദ്ര കഥാപാത്രമാകുന്ന’ പൂക്കാലം’ എന്ന ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായാണ് താരം അഭിമുഖം നൽകിയിരിക്കുന്നത്. അഭിമുഖത്തിലൂടെ സിനിമ ജീവിതത്തെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും  വിനീത് മനസ്സ് തുറന്നിരുന്നു.  ശനിയാഴ്ച തീയേറ്ററിലെത്തിയ ചിത്രം മികച്ച അഭിപ്രായത്തോട് കൂടി മുന്നേറി ക്കൊണ്ടിരിക്കുകയാണ്. വിനീതിന്റെ അസിസ്റ്റൻറ് ഡയറക്ടർ ആയിരുന്ന ഗണേഷ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.പൂക്കാലത്തിലൂടെ നാല് തലമുറകളുടെ പറഞ്ഞ ഗണേഷ് രാജ് ശ്രീനിവാസന്റെ സഹസംവിധായകന്‍ ആയി തട്ടത്തിന്‍ മറയത്തിലൂടെയാണ്  സിനിമ മേഖലയില്‍ അരങ്ങേറ്റം നടത്തിയത്. അദ്ദേഹത്തിൻറെ രണ്ടാമത്തെ ചിത്രമാണ് പൂക്കാലം.

Advertisement

പ്രിയദർശൻ സംവിധാനം ചെയ്ത കൊറോണ പേപ്പേഴ്സ് എന്ന ചിത്രത്തിലും  വിനീത് അതിഥി വേഷത്തിൽ എത്തിയിരുന്നു. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രവും വിനീതിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ വിനീതിനൊപ്പം  ശ്രീനിവാസനും പ്രധാനപ്പെട്ട കഥാപാത്രത്തിൽ എത്തുന്നുണ്ട്.  അടുത്തിടെ ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിൽ ധ്യാൻ നായകനാകുന്ന വിനീത് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close