മഗിഴ് തിരുമേനിയുടെ ‘വിടാ മുയർച്ചി’; ആരാധകർക്ക് പിറന്നാൾ സമ്മാനവുമായി തല

Advertisement

തല ആരാധകർക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. സാധാരണക്കാരിൽ സാധാരണക്കാരനായി വളർന്നുവന്ന് കഠിനാധ്വാനത്തിലൂടെ തമിഴ് സിനിമയുടെ നെറുകയിൽ എത്തിനിൽക്കുന്ന അജിത്തിന്റെ പിറന്നാളാഘോഷമാണ് സോഷ്യൽ മീഡിയയിലെങ്ങും കാണുന്നത്. ഈ ആഘോഷ നിറവിൽ കൂടുതൽ മധുരം പകർന്നുകൊണ്ട് അജിത്തിന്റെ 62 മത്തെ ചിത്രത്തിൻറെ അനൗൺസ്മെൻറ് നടത്തിക്കഴിഞ്ഞു. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയർച്ചി ‘എന്ന ചിത്രമാണ് അജിത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ മഗിഴ് തിരുമേനിയും അജിത്തും ആദ്യമായൊന്നിക്കുന്ന ചിത്രം കൂടിയാണിത്. നീരവ് ഷാ യാണ് ക്യാമറ ചലിപ്പിക്കുന്നത്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2023 ജനുവരി 11നായിരുന്നു അജിത്തിന്റെ മുൻ ചിത്രമായ തുനിവ് പുറത്തിറങ്ങിയത്. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം വാണിജ്യപരമായി മികവ് നേടിയിരുന്നു.

Advertisement

2022ൽ പുറത്തിറങ്ങിയ ‘കലഗ തലൈവൻ ‘ആയിരുന്നു മഗിഴ് തിരുമേനിയുടെ അവസാന ചിത്രം. നിധി അഗർവാൾ,ആരവ്, കലയരസൻ എന്നിവരോടൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉദയ നിധി സ്റ്റാലിനും എത്തിയിരുന്നു. റെഡ് ജയന്റസ് മൂവീസിന്റെ ബാനറിൽ ഉദയനിധിയായിരുന്നു ചിത്രം നിർമ്മിച്ചത്. ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രം സമ്മിശ്ര പ്രതികരണം ആയിരുന്നു പ്രേക്ഷകരിൽ നിന്നും നേടിയെടുത്തത്. പക്ഷേ വാണിജ്യപരമായി ചിത്രം വിജയം കൈക്കൊണ്ടിരുന്നു. 2019 പുറത്തിറങ്ങിയ ‘മുന്തിനം പാർത്തേനെ ‘ ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യത്തെ സംവിധാന സംരംഭം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close