മാസ്സ് ലുക്കിൽ വടിവേലു; ‘മാമന്നൻ’ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു.

Advertisement

പ്രഖ്യാപന നാൾ മുതൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രമായിരുന്നു മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. ചിത്രത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടു കൊണ്ട് മാമന്നന്റെ ഏറ്റവും പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. ഉദയനിധി സ്റ്റാലിനൊപ്പം തീഷ്ണമായ കണ്ണുകളാൽ പ്രതിനായകന്റെ ലുക്കിൽ വടിവേലുവും പോസ്റ്ററിലുണ്ട്. കൂടാതെ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ഫഹദ് ഫാസിലും ഒരുമിക്കുന്നുവെന്ന് അനൗൺസ്മെൻറ് നടത്തി.

നേരത്തെ തന്നെ ചിത്രത്തിലെ വടിവേലുവിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ അഭിനേതാക്കളുടെ പേര് കൂടി വെളിപ്പെടുത്തിയതോടെ ചിത്രം വാർത്തകളിൽ കൂടുതൽ ഇടം പിടിച്ചിരിക്കുകയാണ്. ജൂണിൽ ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പോസ്റ്റർ പുറത്തിറങ്ങിയ ശേഷം ‘ദ ടോപ്പ് റൗഡി’ എന്നാണ് അദ്ദേഹത്തെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകനെ അനുസ്മരിപ്പിക്കുന്ന വസ്ത്രധാരണമാണ് പോസ്റ്ററിൽ വടിവേലു ചെയ്തിരിക്കുന്നത്. വടിവേലു എന്ന അഭിനേതാവിനെ കൃത്യമായി മാമന്നനിൽ ഉപയോഗപ്പെടുത്തുമെന്നും സംവിധായകൻ മാരി സെൽവരാജ് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ സാമൂഹമാധ്യമങ്ങളിൽ തിളങ്ങുന്നത് വടിവേലു തന്നെയാണ്.

Advertisement

ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത് നടി കീർത്തി സുരേഷാണ്. എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൻറെ ചായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വർ ആണ്. ചിത്രത്തിൻറെ രണ്ടാം ഷെഡ്യൂൾ ജനുവരിയിൽ പൂർത്തിയാക്കിയിരുന്നു. അതേസമയം’ മാമന്നൻ’ ആയിരിക്കും തന്റെ അവസാന സിനിമയെന്ന് തമിഴ്നാട് യുവജന ക്ഷേമ വകുപ്പ് മന്ത്രി കൂടിയായ ഉദയനദി സ്റ്റാലിൻ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇനി പൂർണ്ണമായും രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാണ് അദ്ദേഹത്തിൻറെ പദ്ധതി.

Maamannan first look posters
Advertisement

Copyright © 2017 onlookersmedia.

Press ESC to close