
സരസമായ സംഭാഷണങ്ങളിലൂടെയും രസിപ്പിക്കുന്ന തഗ്ഗുകളിലൂടെയും അഭിമുഖങ്ങളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വലിയൊരു ആരാധക വൃന്ദത്തെ നടൻ സൃഷ്ടിച്ചെടുത്തത്. അദ്ദേഹത്തിൻറെ ഓരോ അഭിമുഖങ്ങൾ കാണാനും ലക്ഷക്കണക്കിന് ആളുകളാണ് കാത്തിരിക്കാറുള്ളത്. ഇപ്പോൾ മലയാളത്തിലെ ഏറ്റവുമധികം തിരക്കുള്ള നടനും ധ്യാൻ തന്നെയാണ്. കഴിഞ്ഞവർഷം മുതൽ ധ്യാൻ കഥാപാത്രമായി പുറത്തിറങ്ങിയത് അനവധി ചിത്രങ്ങൾ ആയിരുന്നു.
ഏറ്റവും പുതിയ ചിത്രമായ ‘ഖാലി പേഴ്സി’ന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലൂടെ ആരാധകർക്ക് സന്തോഷിക്കാവുന്ന പുതിയ വാർത്ത താരം പങ്കു വച്ചിരിക്കുകയാണ്. സഹോദരൻ വിനീത് ശ്രീനിവാസനൊപ്പമുള്ള സിനിമ ഉടൻതന്നെ ഉണ്ടാകുമെന്നാണ് ധ്യാന അഭിമുഖത്തിലൂടെ പറഞ്ഞത്.
“ഈ വർഷം അവസാനം തന്നെ ചേട്ടനൊപ്പമുള്ള ചിത്രമുണ്ടാകും എന്നും 10 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം തന്റെ കഴിവ് തിരിച്ചറിഞ്ഞ് എന്നെ അഭിനയിപ്പിക്കുന്നതെന്നും,വിനീത് എന്ന സംവിധായകന് ഞാനെന്ന നടനെ ഇപ്പോൾ ആവശ്യമാണെന്നും” തമാശപൂർവ്വം അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞു.
വിനീതിന്റെ സംവിധാനത്തിൽ ഒരുക്കിയ ‘തിര’ എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് താരം മറ്റു പല സംവിധായകർക്കൊപ്പം അഭിനയിക്കുകയും സ്വയം സംവിധായകൻ ആവുകയും ചെയ്തിരുന്നു. നീണ്ട പത്തുവർഷങ്ങൾക്ക് ശേഷമാണ് ധ്യാൻ വിനീത് ചിത്രത്തിൽ അഭിനയിക്കുന്നത്.
ബുള്ളറ്റ് ഡയറിസ്, ആപ്പ് കൈസേ ഹോ, ഹിഗിറ്റാ എന്ന ചിത്രങ്ങളാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 32 ചിത്രങ്ങളാണ് നിലവിൽ കമ്മിറ്റ് ചെയ്തിട്ടുള്ളത് എന്നാണ് അഭിമുഖങ്ങളിൽ പറഞ്ഞത്. അടുത്ത നാല് വർഷത്തേക്ക് താൻ ഫുൾ ബുക്ക്ഡ് ആണെന്നും ഇതിനിടയ്ക്ക് അച്ഛൻ പോലും ഡേറ്റ് ചോദിച്ചാൽ തരാൻ പറ്റില്ലന്നും നർമ്മം കലർത്തി നടൻ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞു